അന്ധവിശ്വാസങ്ങളെ പുനരാനയിക്കുന്നത് അപകടകരം ; കെ എൻ എം
കൽപ്പറ്റ : പതിറ്റാണ്ടുകൾക്ക് മുമ്പ് മുസ്ലിം സമൂഹത്തിൽ നിലനിന്നിരുന്ന ജിന്ന് ബാധ, ചെകുത്താൻ കൂടൽ , മാരണം , കൂടോത്രം തുടങ്ങിയ അന്ധവിശ്വാസങ്ങൾക്കെതിരെയും യാഥാസ്ഥികത്വത്തിനെതിരെയും ധർമ്മസമരം നടത്തി കൊണ്ടാണ് കേരള മുസ്ലിം നവോത്ഥാനം സാധ്യമായത് . എന്നാൽ ഇത്തരം അന്ധവിശ്വാസങ്ങളെ പുനരാനയിക്കാനുള്ള ചില പണ്ഡിത സഭകളുടെ നീക്കം അപകടകരമാണെന്ന് കെ എൻ എം മർകസുദ്ദഅ് വ വയനാട് ജില്ല സമിതി അഭിപ്രായപ്പെട്ടു .
ഭരണഘടനാ ശില്പിയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രതീകവുമായ ബി ആർ അംബേദ്കറെ നിന്ദിച്ചുകൊണ്ടും ബുൾഡോസർ ഉപയോഗിച്ച് വാസസ്ഥലങ്ങൾ തകർക്കരുതെന്ന സുപ്രീംകോടതിവിധി കാറ്റിൽ പറത്തി യു പിയിലെ മുസ്ലീങ്ങളുടെ കെട്ടിടങ്ങൾ തകർത്തുകൊണ്ടും ഭരണഘടന ലംഘിച്ചവർ രാജ്യം ഭരിക്കാൻ അർഹരല്ലെന്നും യോഗം വിലയിരുത്തി.





Leave a Reply