April 17, 2026

ക്രിസ്തുമസ് ആഘോഷം ദൈവത്തിൻറെ കുഞ്ഞു മാലാഖകൾക്കൊപ്പം 

0
Img 20241223 092323
By ന്യൂസ് വയനാട് ബ്യൂറോ

 

തൊണ്ടനാട്:തൊണ്ടർനാട് എം ടി ഡി എം എച്ച് എസ് എസ്

എസ്പിസി യൂണിറ്റ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷം ഭിന്നശേഷിക്കാർക്കായുള്ള എമ്മാവൂസ് വില്ലയിൽ കുട്ടികളോടൊപ്പംആഘോഷിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള ലക്കി ഡ്രോ നറുക്കെടുപ്പിലൂടെ ലഭിച്ച മുഴുവൻ തുകയും എമ്മാവോസ് വില്ലയുടെ പ്രവർത്തനങ്ങൾക്കായി കൈമാറി.. മാറ്റിനിർത്തപ്പെടേണ്ടവരല്ല ചേർത്ത് നിർത്തേണ്ടവരാണ് ഈ കുഞ്ഞുങ്ങളും എന്ന് ബോധ്യം കേഡറ്റ്സ് ൽ ഉണർത്താൻ പര്യാപ്തമായിരുന്നു ഈ സന്ദർശനം.

ചടങ്ങിൽ എസ് പി സി വയനാട് ജില്ല എ ഡി എൻ ഒ മോഹൻദാസ്, പിടിഎ പ്രസിഡണ്ട് ടീ മൊയ്തു, എമ്മാവോസ് വില്ല ഡയറക്ടർ ഫാദർ പോളി തൃശ്ശൂർക്കാരൻ,സിസ്റ്റർ ബ്രിജിത്,ബിജു മാസ്റ്റർ ,തോമസ് മാസ്റ്റർ, ഡി ഐ മാരായ ജാബിർ, റോസമ്മ, സിപിഒ മാരായ സജിമോൻ സ്കറിയ ബിന്ദു മോൾ പത്രോസ് മുതലായവർ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *