January 13, 2025

കാടകം പുസ്തക പ്രകാശനവും കെ.ജെ.ബേബി അനുസ്മരണവും നടന്നു.

0
Img 20241223 Wa0005

നടവയൽ: കെ.ജെ.ബേബിയെക്കുറിച്ചുള്ള ഓർമ്മ പുസ്തകമായ കാടകത്തിൻ്റെ പ്രകാശനവും കെ.ജെ.ബേബി അനുസ്മരണവും നടവയൽ ഗ്രന്ഥശാലയിൽ നടന്നു. പുസ്തക പ്രകാശനം പ്രശസ്ത പത്രപ്രവർത്തകനും ഡബ്ല്യു.എൽ.എഫ്. ഡയറക്ടറുമായ ഡോ.വിനോദ് കെ.ജോസ് നിർവ്വഹിച്ചു. സിബി പുൽപ്പളളി പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരൻ ഡോ.അസീസ് തരുവണ കെ.ജെ.ബേബി അനുസ്മരണ പ്രഭാഷണം നടത്തി. കെ.ജെ.ബേബിയെക്കുറിച്ചുള്ള ഓർമ്മപ്പുസ്തകത്തിൽ മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരും കെ.ജെ.ബേബിയുടെ സുഹൃത്തുക്കളുമായ നാൽപ്പത്തി അറു പേരാണ് എഴുതിയിട്ടുള്ളത്. അധ്യാപകനും എഴുത്തുകാരനുമായ ഷാജി പുൽപ്പള്ളിയാണ് പുസ്തകം എഡിറ്റ് ചെയ്തത്. വയനാട് നീർമാതളം ബുക്സാണ് പ്രസാധകർ. ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി.വാസു അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ ഹാരിസ് നെൻമേനി, ബാലൻ വേങ്ങര, സാദിർ തലപ്പുഴ, ദാമോദരൻ ചീക്കല്ലൂർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ അന്നക്കുട്ടി ജോസ്, മുള്ളൻ കൊല്ലി ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടം, പെരിക്കല്ലർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ പി.കെ. വിനുരാജൻ, നടവയൽ ഗ്രന്ഥശാല പ്രസിഡൻ്റ് പി.എ.ദേവസ്യ, എഡിറ്റർ ഷാജി പുൽപ്പള്ളി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. നീർമാതളം പ്രസാധകൻ അനിൽ കുറ്റിച്ചിറ സ്വാഗതവും നടവയൽ ഗ്രന്ഥശാലാ സെക്രട്ടറി ജോസ് പൗലോസ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *