എം എ മുഹമ്മദ് ജമാൽ മെമ്മോറിയൽ ഓഡിറ്റോറിയം ശിലാ സ്ഥാപനം നടത്തി
വെള്ളമുണ്ട :വെള്ളമുണ്ട ഡബ്ലിയു എം ഒ ഇംഗ്ലീഷ് അക്കാദമിയുടെ സിൽവർ ജൂബിലി വാർഷികാഘോഷത്തോടനുബന്ധിച്ച് എം എ മുഹമ്മദ് ജമാൽ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മം ഡബ്ലിയു എം ഒ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി നിർവഹിക്കുകയും പടയൻ അഹമ്മദ് അഞ്ചുകുന്ന് മെമ്മോറിയൽ സിൽവർ ജൂബിലി ബിൽഡിംങ് ശിലാസ്ഥാപനം പടയൻ അബ്ദുള്ള ഹാജിയും നിർവഹിച്ചു. സിൽവർ ജൂബിലി മാഗസിൻ പ്രകാശന കർമ്മം എഴുത്തുകാരനും ഡബ്ലിയു എം ഒ കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ റസാഖ് കൽപ്പറ്റ നിർവഹിച്ചു. ഡബ്ല്യു എം ഒ വൈസ് പ്രസിഡണ്ട് മായൻ മണിമ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ കെ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. പി ടി എ പ്രസിഡണ്ട് സി എച്ച് ഇബ്രാഹിം, എം അബ്ദുള്ള അസീസ് മാസ്റ്റർ, കെ മമ്മൂട്ടി,എ ബാവ മാസ്റ്റർ, ഡോക്ടർ പി എ ജലീൽ മാസ്റ്റർ,എം മമ്മു മാസ്റ്റർ, റെജിന റാഫി, അജ്മൽ കെ എ, മുഹമ്മദ് ഫായിസ് സി കെ, മുഹമ്മദ് അക്മൽ റഹ്ഫാത്ത് എന്നിവർ സംസാരിച്ചു.
Leave a Reply