ഫാം തൊഴിലാളികളുടെ ലീവ് റൂൾസ് റദ്ദാക്കിയ ഉത്തരവ് പിൻവലിക്കണം- ആർ.സജിലാൽ
![Img 20241223 Wa0017](https://newswayanad.in/wp-content/uploads/2024/12/img-20241223-wa0017.jpg)
അമ്പലവയൽ: 2009മുതൽ 2023വരെ നീണ്ട പഠനങ്ങൾക്കും ചർച്ചകൾക്കും നിവേദനങ്ങൾക്കും ശേഷം കാലങ്ങളായി സർക്കാർ ജീവനക്കാർ അനുഭവിച്ചുവരുന്ന കാഷ്വൽ ലീവ് ഫാം തൊഴിലാളികൾക്കു കൂടി
അനുവദിച്ചത് , കേവലമായ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പിൻവലിച്ച സർക്കാർനടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഇടതുനയങ്ങളുടെ ലംഘനവും ആണെന്നും അടിയന്തിരമായി സർക്കാർ ഉത്തരവ് പിൻവലിക്കണം എന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി ആർ.സജിലാൽ ആവശ്യപ്പെട്ടു. കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി ലേബർ അസോസിയേഷൻ (എഐടിയുസി) സംസ്ഥാന കൺവെൻഷൻ അമ്പലവയൽ കാർഷിക കോളേജിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ എസ് ബിജിമോള്‍ അധ്യക്ഷയായി. ബിന്ദു സ്വാഗതം പറഞ്ഞു. പി.വി.സുധീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ.വയനാട് ജില്ലാ സെക്രട്ടറി ഈ.ജെ.ബാബു, ലേബർ അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് കെ.എസ്.മധുസൂദനൻ നായർ, ജനറൽ സെക്രട്ടറി സി.വി.പൗലോസ്, എസ്.എൽ.ഷിബു, എം.എം.ജോർജ് , ഡോ. നജീബ് നടുത്തൊടി, എസ്.എസ്.സുസ്മിത പ്രസംഗിച്ചു. വിരമിക്കാൻ പോകുന്ന ലേബർ അസോസിയേഷൻ സംസ്ഥാനക്കമ്മറ്റിയംഗം കെ.സുനിൽകുമാറിന് സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ബിജിമോൾ മൊമെന്റോ നൽകി ആദരിച്ചു. ലേബർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എസ്.രഞ്ചു നന്ദി പറഞ്ഞു.
Leave a Reply