മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട്നിസ്സഹായരായവർക്ക് ഒന്നാം ഘട്ട കൈതാങ്ങുമായി പി സി എഫ് സലാല
കൽപ്പറ്റ:-മുണ്ടക്കൈ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് നിരാലംബരായി മാറിയപതിനഞ്ചോളം നിർദ്ദന കുടുംബങ്ങൾക്ക് പിഡിപി യുടെ പോഷക സംഘടനയായപിസിഎഫ് സലാല കമ്മിറ്റിയാണ് തൊഴിലുപകരണങ്ങൾ നൽകിയത്.കല്പറ്റ സിവിൽ സ്റ്റേഷന് സമീപമുള്ള എം ജി ടി ഓഡിറ്റോറിയത്തിൽ പിഡിപി സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ് പരിപാടി ഉദ്ഘാടനം ചെയ്തു.പെട്ടിക്കട, വീൽചെയറുകൾ, തയ്യിൽ മെഷീനുകൾ, ആശാരി, മരം വെട്ട്, കൽപണിക്കാർ തുടങ്ങിയവർക്കുള്ള തൊഴിലുപകരണങ്ങളും വിതരണം ചെയ്തു.പിഡിപി വയനാട് ജില്ലാ കമ്മറ്റിയുമായി സഹകരിച്ചാണ് പി സി എഫ് കൽപ്പറ്റയിൽ പരിപാടി സംഘടിപ്പിക്കുന്നത്.സഹായമനസ്കരായ പ്രവാസി സ്ഥാപനങ്ങളേയും,സഹോദരൻമാരേയും ഉൾപ്പെടുത്തി കൂടുതൽ സഹായ പ്രവർത്തനങ്ങൾ തുടരുമെന്നും പി സി എഫ് സലാല പ്രസിഡണ്ട് റസാക്ക് ചാലിശ്ശേരിപറഞ്ഞു.പിഡിപി സംസ്ഥാന വൈസ് ചെയർമാൻ സിയാവുദ്ദീൻ തങ്ങൾ,സംസ്ഥാന ജനറൽ സിക്രട്ടറി മജീദ് ചേർപ്പ്, സംസ്ഥാന സിക്രട്ടറിയേറ്റ് മെമ്പർഅൻവർ താമരക്കുളം,വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻജുനൈദ് കൈപ്പാണി,പിഡിപി യുടെ വനിതാ വിഭാഗമായവുമൺസ് ഇന്ത്യാ മൂവ്മെൻ്റിൻ്റെ സംസ്ഥാന പ്രസിഡണ്ട് ശശികുമാരി വർക്കല,ഷീബ നിസ്സാം,പിഡിപി വയനാട് ജില്ലാ പ്രസിഡണ്ട് മൊയ്തീൻ ചെമ്പോത്തറ,സൈനുദ്ദീൻ ബാപ്പു,പിഡിപി റസ്ക്യൂ ടീം ക്യാപ്റ്റൻ റാഫി പടിക്കൽ, ഹാഷിക് എ വി , തുടങ്ങിയവർ സംസാരിച്ചു. സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു.ടി പി ലത്തീഫ് സ്വാഗതം, വി പി ഷംസുദ്ദീൻ പയ്യോളി നന്ദിയും പറഞ്ഞു.
Leave a Reply