April 17, 2026

നിയമ വിരുദ്ധമായി ബോബി ചെമ്മണ്ണൂർ കയ്യടക്കിയ തോട്ടം ഭൂമിയിൽ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കണം: ടി.യു.സി.ഐ; സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ

0
Img 20241224 215929
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :നിയമ വിരുദ്ധമായി ബോബി ചെമ്മണ്ണൂർ കയ്യടക്കിയ തോട്ടം ഭൂമിയിൽ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അടിയന്തിര സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്ന്

 

ടി.യു.സി.ഐ, സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ സംഘടനകൾ ജില്ലാ കലക്ടർക്ക് പരാതി നൽകി.

 

ബോബി ചെമ്മണ്ണൂർ മേപ്പാടി പഞ്ചായത്തിൽ കൈവശപ്പെടുത്തിയിട്ടുള്ള തോട്ടം ഭൂമിയിൽ ജെ.സി.ബി ഉപയോഗിച്ച് തേയില തോട്ടം വ്യാപകമായി ഉഴുതു മറിച്ച് തോട്ടം ഭൂമി തരം മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരുന്ന വിവരം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തി. സംസ്ഥാന സർക്കാരിനെയും ജില്ലാ ഭരണകൂടത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച് കൊണ്ടാണ് 1000 ഏക്കർ തോട്ട ഭൂമി അനധികൃത മണ്ണ് മാന്തൽ നടത്തുന്നത്. പാവപ്പെട്ടവർക്ക് ഒരു വീട് വെക്കാൻ നിയമപരമായ നൂലാമാലകൾ നിലനിൽക്കെ ഹൈക്കോടതി വിലക്കിയിട്ടും ടൂറിസത്തിന്റെ പേരിൽ

തോട്ടഭൂമി ഉഴുതു മറിക്കുകയാണ്. ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ യാതൊരുവിധ പ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്നിരിക്കെ ബോബി ചെമ്മണ്ണൂർ നടത്തിവരുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതിന് അടിയന്തിര സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്ന് സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ വയനാട് ജില്ലാ സെക്രട്ടറിയും ടി.യു.സി.ഐ സംസ്ഥാന ന്നെ

ക്രട്ടറി ടി.സി. സുബ്രഹ്മണ്യനും ജില്ലാ കലക്ടർക്ക് പരാതി നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *