തളിർ’ പ്രത്യേക വിദ്യാഭ്യാസ വികസന പദ്ധതിക്ക് നാളെ തുടക്കമാകുന്നു
കൽപ്പറ്റ : മേപ്പാടി പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കായുള്ള ടി സിദ്ദിഖ് എം എൽ എ യുടെ പ്രത്യേക വിദ്യാഭ്യാസ വികസന പദ്ധതിയായ തളിരിന് നാളെ തുടക്കമാകുന്നു. ചൂരൽമല – മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ബാധിത മേഖലയുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായുള്ള ദ്വിദിന ക്യാമ്പ് 26, 27 തിയതികളിലായി മേപ്പാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് സംഘടിപ്പിക്കും. ആദ്യഘട്ടത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന പദ്ധതി, വിദ്യാർത്ഥികളെ വിവിധ കേന്ദ്ര സർവകലാശാലകൾ, ഐ ഐ എമ്മുകൾ, ഐ ഐ ടികൾ, എയിംസുകൾ തുടങ്ങി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആവിഷ്കരിച്ചിട്ടുള്ളത്.
കേരളത്തിലെ പ്രമുഖ സോഷ്യൽ എഞ്ചിനീയറിംഗ് കൂട്ടായ്മയായ വീക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സാണ് പദ്ധതി രൂപകല്പന ചെയ്ത് നടപ്പാക്കുന്നത്.
Leave a Reply