വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
കൽപ്പറ്റ : -രാജ്യതാൽപര്യങ്ങളെ ഇല്ലാതാക്കാൻ ഭരണഘടനയെയും അംബേദ്കർ ഉൾപ്പടെ ഭരണഘടനാശിൽപികളെ അപമാനിച്ച അമിത് ഷാ ഒരു നിമിഷം പോലും ഇന്ത്യാരാജ്യത്തിന്റെ മന്ത്രിയായിരിക്കാൻ യോഗ്യനല്ല. ഇന്ത്യൻന് രാഷ്ട്രപതി അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ വ്യാപകമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന കളക്ടറേറ്റ് മാർച്ചുകളുടെ ഭാഗമായി വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി വയനാട് ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.ഇന്ത്യൻ ഭരണഘടനയുടെ ശില്പിയും, ദളിത് – പിന്നോക്ക ഉന്നമനത്തിന്റെ മുന്നണി പോരാളിയും, രാജ്യം ഭാരതര്തന നൽകി ആദരിച്ച മഹാത്മാവ് ഡോ. ബി. ആർ. അംബേദ്കറെ ഇന്ത്യൻ പാർലമെന്റിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചത് യാതൃശ്ചികമായിരുന്നില്ല. കാലങ്ങളായി സംഘപരിവാർ തുടർന്നുവരുന്ന മനുസ്മൃതിവാദത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. . അമിത് ഷായെ പുറത്താക്കണമെന്ന നിവേദനം ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ ഇന്ത്യൻ രാഷ്ട്രപതിക്ക് വയനാട് ജില്ലാ കളക്ടർ മുഖാന്തിരം സമർപ്പിച്ചു.ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പി.പി. ആലി, കെ.കെ. വിശ്വനാഥൻ, കെ.വി. പോക്കർ ഹാജി, ടി.ജെ. ഐസക്ക്, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, ബിജു എം.ജി, നിസി അഹമ്മദ്, ഡി.പി. രാജശേഖരൻ, പി.ഡി. സജി, ബീന ജോസ്, ഒ.ആർ. രഘു, ബിനു തോമസ്, മോയിൻ കടവൻ, ഉലഹന്നാൻ എൻ.യു, ശോഭനകുമാരി .പി, പോൾസൺ കൂവക്കൽ, ജിൽസൺ തൂപ്പുങ്കര, ഉമ്മർ കുണ്ടാട്ടിൽ, ബി. സുരേഷ് ബാബു, വർഗ്ഗീസ് മുരിയങ്കാവിൽ, ശങ്കരൻ ഇ.എ, ആർ. രാജൻ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply