പത്രപ്രവർത്തക യൂണിയൻ എസ്.പി ഓഫീസ് ധർണ നടത്തി.
കൽപ്പറ്റ: മാധ്യമം ദിനപത്രത്തിൻ്റെ റിപ്പോർട്ടർ അനിരു അശോകൻ്റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിൽ പ്രതിഷേധിച്ച്
കേരള പത്രപ്രവർത്തക യൂണിയൻ വയനാട് ജില്ലാ കമ്മറ്റി എസ്. പി ഓഫീസിന് മുന്നിൽ ധർണ നടത്തി. സിപിഐ ജില്ലാ സെക്രട്ടറി ഇ. ജെ ബാബു ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തനം സംരക്ഷിക്കപ്പെടേണ്ടത് ജനാധിപത്യത്തിൻ്റെ ആവശ്യമാണെന്നും ഇടതുപക്ഷം ഭരിക്കുമ്പോൾ പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഇത്തരം നടപടി ഉണ്ടാവരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി ജോമോൻ ജോസഫ് , പ്രസിഡൻ്റ് കെ എസ് മുസ്തഫ, നിസാം, കമൽ, ഒ മുസ്തഫ , രതീഷ് വാസുദേവൻ, സുർജിത്ത് അയ്യപ്പത്ത്, ഗിരീഷ് എ ഡി , ജിതിൻ ജോസ് എന്നിവർ നേതൃത്വം നൽകി.
Leave a Reply