ജനതാദള്‍ എസ് (നാണു) വയനാട് ജില്ല കമ്മിറ്റി ആര്‍ജെഡിയില്‍ ലയിച്ചു
മാനന്തവാടി: ജനതാദൾ എസ് ദേശീയ നേതൃത്വം എൻഡിഎയുമായി സഖ്യമുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിൽ മുൻമന്ത്രി സി കെ നാണുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം രംഗത്ത് വരികയും അവർ രൂപം കൊടുക്കുകയും ചെയ് ജനതാദൾ എസ് നാണു വിഭാഗം വയനാട് ജില്ലാ കമ്മിറ്റി പൂർണ്ണമായും ആർജെഡിയിൽ ലയിച്ചു. ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞാലിയിൽ നിന്നും ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് അസീസ് കെ യുടെ നേതൃത്വത്തിൽ ഗോവിന്ദരാജ് എൻ, രാജൻ ഒഴക്കൊടി, ലോകനാഥൻ എൻ.വി, നിസാർ പള്ളിമുക്ക്, ബേബി കെ,ആയിഷ കെ, ഉമ്മർ പുത്തൂർ, റെജി ചൂട്ടക്കടവ് എന്നിവർ ചേർന്ന് പ്രവർത്തകർക്ക് വേണ്ടി പതാക ഏറ്റുവാങ്ങി. ആർജെഡി ജില്ലാ പ്രസിഡണ്ട് ഡി രാജൻ അധ്യക്ഷത വഹിച്ചു.
മാനന്തവാടി നിയോജകമണ്ഡലം പ്രസിഡണ്ട് ഷബീറലി വെള്ളമുണ്ട സ്വാഗതം പറഞ്ഞ യോഗത്തിൽ, ആർജെഡി ജില്ലാ വർക്കിംഗ് പ്രസിഡണ്ട് പികെ അനിൽകുമാർ ജനറൽ സെക്രട്ടറിമാരായ കെ. എസ് സ്‌കറിയ, കെ എസ് ബാബു, സംസ്ഥാന കമ്മിറ്റി അംഗം ജോസ് പനമട, രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ് പിപി ഷൈജൽ, രാജു കൃഷ്‌ണ, ഷൈജൽ കൈപ്പ എന്നിവർ സംസാരിച്ചു.
Leave a Reply