April 17, 2026

വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം.എ പിടികൂടിയ സംഭവം; മൂന്നാമൻ അറസ്റ്റില്‍

0
Img 20241226 182122
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച 23.49 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വില്‍പ്പനക്ക് സഹായിക്കുന്ന കണിയാമ്പറ്റ മന്നൻകണ്ടി വീട്ടിൽ (ഇപ്പോൾ പറളിക്കുന്ന് താമസം) മുഹമ്മദ്‌ സുഹൈൽ( 27) ആണ് പിടിയിലായത്. സംഭവശേഷം ഒളിവില്‍ കഴിഞ്ഞു വന്ന ഇയാളെ ഇന്നലെ ഉച്ചയോടെ മുട്ടിൽ പറളിക്കുന്ന് വച്ച് കൽപറ്റ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

29.11.2024 ന് ഉച്ചയോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കമ്പളക്കാട് ഒന്നാം മൈല്‍, കറുവ വീട്ടില്‍, കെ മുഹമ്മദ് നിസാമുദ്ധീന്റെ(25) വീടിന്റെ കിടപ്പു മുറിയില്‍ നിന്നാണ് 23.49 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ഇയാളെ അന്ന് തന്നെ കമ്പളക്കാട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസിലെ രണ്ടാം പ്രതിയായ മുട്ടില്‍, പറളിക്കുന്ന്, പുത്തൂര്‍കണ്ടി വീട്ടില്‍ പി.എം. നജീബ്(27)നെയും പിടികൂടി. അലുമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളില്‍ നിറച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. കൂടാതെ ഇത് തൂക്കുന്നതിനായുള്ള ഡിജിറ്റല്‍ ത്രാസും പിടിച്ചെടുത്തിരുന്നു. പിടിയിലായ മൂന്നു പെരും ഇപ്പോൾ റിമാൻഡിലാണ്. പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി ജില്ലയിലെ എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ലഹരിക്കടത്തും

ഉപയോഗവും വില്‍പ്പനയും തടയുന്നതിന് പോലീസിന്റെ കര്‍ശന പരിശോധന തുടരുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *