January 17, 2025

സംസ്ഥാനതല സർഗോത്സവം: ഔദ്യോഗ പരിപാടികൾ റദ്ദാക്കിയതായി മന്ത്രി ഒ.ആർ കേളു

0
Img 20241227 Wa0067

മാനന്തവാടി :ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഡിസംബർ 28, 29 തീയതികളിൽ നടക്കുന്ന സംസ്ഥാന തല സർഗോത്സവം പരിപാടികൾ റദ്ദാക്കിയതായി സംഘാടക സമിതി അറിയിച്ചതായി മന്ത്രി ഒ.ആർ. കേളു.മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെയും സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെയും നിർവഹണത്തെ തുടർന്ന് സംസ്ഥാനത്ത് ദുഃഖാചരണമായതിനാൽ ഡിസംബർ 28, 29 തീയതികളിൽ നടക്കുന്ന ഉദ്ഘാടന പരിപാടികൾ, ഘോഷയാത്ര, സമാപന സമ്മേളനം എന്നിവ റദ്ദാക്കിയതായി പത്രസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. വിവിധ മത്സരങ്ങൾക്കായി മാസങ്ങളോളം പരിശീലനം നേടി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ വിദ്യാർഥികൾക്കും വിജയികൾക്കും

ലഭിച്ച ഗ്രേസ് മാർക്ക് പരിഗണിച്ച് സർഗോത്സവം സംസ്ഥാനമേള മത്സരയിനങ്ങൾ മാത്രമാക്കി. 28 മുതൽ രാവിലെ 9 മണിക്ക് മത്സരങ്ങൾ ആരംഭിക്കും.

മേളയോടനുബന്ധിച്ച് സ്കൂളിൽ സജ്ജമാക്കിയ ക്രമീകരണങ്ങൾ മന്ത്രി വിലയിരുത്തി. മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് സംഷാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, പട്ടികവർഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.എസ്.ശ്രീരേഖ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, ഐ.ടി.ടി.പി പ്രൊജക്റ്റ് ഓഫീസർ ജി. പ്രമേദ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *