ചൂരൽമലയിൽ രാത്രി കാല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം; എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് ചൂരൽ മലയിൽ പ്രവർത്തിക്കുന്ന ഇൻസിഡന്റ് കമ്മാൻഡ് എയ്ഡ് പോസ്റ്റിലേക്ക് പകലും രാത്രിയിലും ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും യാതൊരു സുരക്ഷിതത്വവുമില്ലാത്ത സാഹചര്യത്തിലാണ് ടി ജീവനക്കാർ ജോലി ചെയ്യേണ്ടി വരുന്നത്. വൈത്തിരി താലൂക്ക് ഓഫിസിൽ നിന്നും രാത്രി ഡ്യൂട്ടിക്കായും പകൽ ഡ്യൂട്ടിക്ക് കളക്ടറേറ്റിൽ നിന്നും ജീവനക്കാരെ നിയമിച്ചു കൊണ്ട് കൃത്യമായി ഉത്തരവുകൾ ഇറങ്ങുന്നുണ്ടെങ്കിലും രാത്രി കാലങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. കഴിഞ്ഞ ദിവസം വരെ എയ്ഡ് പോസ്റ്റിന് സമീപം പാറാവിന് പോലിസുകാരെ നിയമിച്ചിരിന്നുവെങ്കിലും ഇപ്പോൾ അത് ബൈയിലി പാലത്തിന് സമീപത്തേക്ക് മാത്രമായി പരിമിത പ്പെടുത്തിയിരി ക്കുകയാണ്. സാമൂഹ്യ വിരുദ്ധ ശല്യവും തെരുവ്നായകളുടെ ശല്യവും ഉടമകളില്ലാത്ത കന്ന് കാലികളുടെ ശല്യവും അതിരൂക്ഷമാണ്. റോഡിന് സമീപമുള്ള ഡ്യൂട്ടി എയ്ഡ് പോസ്റ്റിലെ ഷട്ടർ അടക്കാൻ പോലും കഴിയാത്ത റൂമിൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണ് വിവിധ അസുഖങ്ങൾ ഉള്ള ജീവനക്കാർ രാത്രി തള്ളി നീക്കുന്നത്.ഈ സഹചര്യത്തിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാർക്ക് മതിയായ സുരക്ഷിതത്വം ഒരുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി അധ്യഷനായി.





Leave a Reply