വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം രണ്ടാം തിയ്യതി വരെ നീട്ടി
മാനന്തവാടി: മാനന്തവാടി ആർട്ട് ഗാലറിയിൽ നടക്കുന്നവൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം ജനുവരി 2 വരെ നീട്ടി. ഇക്കഴിഞ്ഞ 27ന് പ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി മുസിരിസ് ബിനാലെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ ബോസ് കൃഷ്ണമാചാരിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. വയനാട് ആർട്ട് ക്ലൗഡിൻ്റെ ആഭിമുഖ്യത്തിൽ ഉറവ് ഇക്കോ ലിങ്ക്‌സിൻ്റെ സഹകരണത്തോടെ 20 കലാകാരന്മാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന കലാപ്രദർശനമാണ് “വൈൽഡ് വിസ്‌പേഴ്‌സ്”. വയനാടിൻ്റെ വർത്തമാനകാല ദുരന്ത പശ്ചാത്തലത്തിൽ കലാകാരന്മാരുടെ നിമന്ത്രണങ്ങളാണ് വൈൽഡ് വിസ്പേഴ്സ് എന്ന ഈ കലാപ്രദർശനം.
അരുണ നാരായണൻ ആലഞ്ചേരി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജയേഷ് കെ കെ, ജിതിൻ ടി ജോയ്, ജോസഫ് എം വർഗീസ്, ഞാണൻ, പ്രസീത ബിജു, രാജേഷ് അഞ്ചിലൻ, രമേഷ് എം ആർ, സദാനന്ദൻ ഇ സി, ഷമ്മി എൻ, സുധീഷ് പല്ലിശേരി, സണ്ണി മാനന്തവാടി, സുരേഷ് കെ.ബി, ഉമേഷ് എ.സി, വിജിനി ഡൊമിനിക്, വിനോദ് കുമാർ എന്നിവരാണ് ചിത്ര പ്രദർശനത്തിൽ പങ്കെടുക്കുന്ന കലാകാരന്മാർ.കലാകാരന്മാരെയും ഡിസൈനർമാരെയും കമ്മ്യൂണിറ്റികളെയും തമ്മിലിണക്കിയുള്ള സഹകരണവും കൈമാറ്റവുമാണ് വയനാട് ആർട് ക്ലൗഡ് നിർവഹിക്കുന്നത്. ഇന്ത്യയിൽ നിന്നും സ്വിറ്റ്‌സർലൻഡിൽ നിന്നുമുള്ള സർഗാത്മകരായ ഒരു സഹകരണ സംഘമാണ് ഡബ്ല്യു എ സി നിയന്ത്രിക്കുന്നത്. ഉറവ് ഇക്കോ ലിങ്ക്‌സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡബ്ല്യുഎസിയുടെ മൂന്നാമത്തെ പ്രദർശനമാണ് വൈൽഡ് വിസ്പേഴ്സ്. 2023ൽ മാനന്തവാടിയിലെ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലും തൃക്കൈപ്പറ്റയിലെ ഉറവ് ബാംബൂ ഗ്രോവ് റിസോർട്ടിലുമാണ് ‘ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ്’ എന്ന മുൻ പ്രദർശനങ്ങൾ നടന്നത്.
Leave a Reply