ഗിന്നസ് റെക്കോഡ് നൃത്തം; വയനാട്ടുകാരനായ സംഘാടകൻ പിരിച്ചത് അഞ്ച് കോടിയിലേറെ
കൊച്ചി : ഉമാ തോമസ് എം.എൽ.എൽ അപകടത്തിൽപ്പെട്ട കൊച്ചിയിലെ
ഗിന്നസ് റെക്കോഡ് നൃത്തത്തിൻ്റെ വയനാട്ടുകാരനായ സംഘാടകൻ പിരിച്ചത് അഞ്ച് കോടിയിലേറെ രൂപ.
12,000 നൃത്തകർക്ക് ഗിന്നസ് വാൾ റെക്കോർഡ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗ വിഷൻ പ്രവർത്തിക്കുന്നത് വയനാട് മേപ്പാടിയിലെ ഒരു ചെറിയ കടമുറിയിൽ. മേപ്പാടി ടൗണിലെ പോസ്റ്റ് ഓഫീസ് ബിൽഡിംഗ് ആണ് ഈ കടമുറി. പുറത്ത് ആകെയുള്ളത് മൃദംഗ വിഷൻ എന്ന ബോർഡ് മാത്രം. രണ്ടു കസേരയും ഒരു മേശയും മാത്രമുള്ള ഓഫീസാണ് കൊച്ചിയിലെ പരിപാടി നടത്തിയ മൃദംഗ വിഷൻ.ഈ പരിപാടിയുടെ പേരിൽ ഒരു സുരക്ഷയും ഒരുക്കാതെ ഇവൻ മാനേജ്മെന്റ് നേടിയത് വൻ സാമ്പത്തിക ലാഭം.നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ 12000 കുട്ടികളിൽ നിന്ന് അഞ്ചുകോടിയി ലധികം രൂപയാണ് പിരിച്ചെടുത്തത്.കുട്ടികളുടെ നൃത്തത്തോടുള്ള ഇഷ്ടത്തെ ചൂഷണം ചെയ്യുക മാത്രമല്ല സർക്കാരിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടിയാണിത് എന്ന് ആളുകളെ പറഞ്ഞു പറ്റിക്കുകയും ചെയ്തു. പരിപാടിയുടെ പേരിൽ 3500 മുതൽ 5000 രൂപ വരെ പല കുട്ടികളിൽ നിന്നും പിരിച്ചെടുത്തത്. ദിവ്യ ഉണ്ണിയുടെ പേരിലും പണപ്പിരിവ് നടന്നതായി ആക്ഷേപമുണ്ട്.
Leave a Reply