കൽപ്പറ്റയിൽക്രിട്ടിക്കൽ കെയർ ബ്ലോക്ക്; അന്തിമ തീരുമാനമായി.
![Img 20241231 174650](https://newswayanad.in/wp-content/uploads/2024/12/img_20241231_174650.jpg)
കൽപ്പറ്റ: നഗരസഭ ജനറൽ ആശുപത്രിയുടെ കീഴിൽ അനുവദിച്ച ക്രിട്ടിക്കൽ കെയർ നഗരസഭയുടെ പഴയ പ്രാഥമിക ആരോഗ്യ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ആരംഭിക്കാൻ അന്തിമ തീരുമാനമായതായി അഡ്വ ടി സിദ്ധീഖ് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ അഡ്വ ടി.ജെ ഐസക് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
കഴിഞ്ഞ ദിവസം എൻ.എച്ച്.എം. ചിഫ് എൻജിനിയറുടെ സാന്നിധ്യ ത്തിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. 2022-23 സാമ്പത്തിക വർഷത്തിലാണ് പി എം അഭിം സ്‌കിമിൽ ജനറൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് ആരംഭിക്കാൻ 23.75 കോടി രൂപ അനുവദിച്ചത്. ജനറൽ ആശുപത്രിയോട് ചേർന്ന് ആരംഭിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. ഇതിനായി സ്ഥലം ലഭിക്കാൻ കാലതാമസം ഉണ്ടാവുകയും 2025 മാർച്ചിന് മുമ്പായി 50 ശതമാനം തുക ചെലവഴിക്കണമെന്ന നിബന്ധനയുമുണ്ടായി. 2026 മാർച്ചിന് മുമ്പായി 50 ശതമാനം തുക ചിലവഴിക്കാൻ സമയം നീട്ടിത്തരികയും ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു. ഉപകരണങ്ങളോടുകൂടെയുള്ള 50 ബെഡുകളോട് കൂടി ആധുനിക മെഡിക്കൽ കാഷ്വാലിറ്റി, സി.ടി.സ്ക്കാൻ, വെന്റ്റിലേറ്റർ, എന്നിവ കൂടി ക്രിറ്റിക്കൽ കെയർ ബ്ലോക്കിൽ പ്രവർത്തിക്കും. ആദ്യത്തെ അഞ്ച് വർഷക്കാലം എൻ.എച്ച്.എം സ്റ്റാഫിനെ നിയമിക്കും. പഴയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ 268 കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള നടപടികൾക്കായി പി.ഡബ്ല്യു.ഡിക്ക് കത്തയക്കാനും ആയതിനുള്ള തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ സരോജിനി ഓട്ടമ്പത്ത്, മുൻ ചെയർമാൻ കേയം തൊടി മുജീബ്, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.പി മുസ്തഫ , കൗൺസിലർ ആയിശ പള്ളിയാൽ തുടങ്ങിയവരും പങ്കെടുത്തു
Leave a Reply