മുണ്ടക്കൈ -ചൂരൽ മല പുനരധിവാസം സർക്കാർ അനാസ്ഥക്കെതിരെ മുസ്ലിം ലീഗ് കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
കൽപ്പറ്റ :മുണ്ടക്കൈ – ചൂരൽ മല പുനരധിവാസം സർക്കാർ അനാസ്ഥക്കെതിരെ മുസ്ലിം ലീഗ് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. എം.എൽ.എ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. റ്റി . മുഹമ്മദ് സ്വാഗതം പറഞ്ഞു. അധ്യക്ഷൻ കെ.കെ അഹമ്മദ് ഹാജി. നജീബ് കാന്തപുരം എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. സലിം മേമന നന്ദിപറഞ്ഞു. പുനരധിവാസം ഉടൻ നടപ്പിലാക്കുക, അർഹരായ മുഴുവൻ ആളുകളെയും ഗുണഭോക്ത പട്ടികയിൽ ഉൾപ്പെടുത്തുക,ഇരകളുടെ മുഴുവൻ വായ്പകളും എഴുതി തള്ളുക, കർഷകർ ക്കും കച്ചവടക്കാർക്കും .അർഹമായ നഷ്ടപരിഹാരം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും.
Leave a Reply