January 17, 2025

എംഎൽഎ ഐ.സി ബാലകൃഷ്ണനെ വേട്ടയാടാൻ അനുവദിക്കില്ല: മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

0
Img 20250103 111356

മീനങ്ങാടി:സുൽത്താൻബത്തേരി അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ടുകൊണ്ട് പണം നഷ്‌ടപ്പെട്ടു എന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്ന ഒരാൾ പോലും ഒരു ഘട്ടത്തിലും എംഎൽഎയുടെ പേര് പരാമർശിക്കാതിരിന്നിട്ടും പുറത്തു വന്നിരിക്കുന്ന രേഖകളിൽ ഒന്നും എംഎൽഎ യെനേരിട്ട് ബന്ധിപ്പിക്കുന്ന ഒരു പരാമർശങ്ങളില്ലാതിരുന്നിട്ടും മാധ്യമ വിചാരണ നടത്തി എംഎൽഎ യെ പ്രതിസ്ഥാനത്ത് നിർത്താനുള്ള ഗൂഢനീക്കങ്ങൾ ചെറുത്തു തോൽപ്പിക്കുമെന്ന് പറഞ്ഞു കൊണ്ട് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യ സദസും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. എംഎൽഎയെന്ന നിലയിൽ സുൽത്താൻബത്തേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ജനകീയ വിഷയങ്ങളിൽ ജനമധ്യത്തിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഐസി ബാലകൃഷ്‌ണൻ്റെ സ്വീകാര്യത സിപിഎമ്മിനെ വിളറി പിടിപ്പിച്ചതിന്നതിനാലാണ് അവർ മാർച്ചുകളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതെന്ന് പ്രവർത്തകർ പറഞ്ഞു. കെപിസിസി അംഗം കെ.ഇ വിനയൻ സദസ് ഉദ്ഘാടനം ചെയ്‌തു. മനോജ്‌ ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.

 

വർഗ്ഗീസ് മുരിയം കാവിൽ, ബേബി വർഗീസ്, കെ ജയപ്രകാശ്,എൻ എം ലാൽ, അനീഷ് നാട്ടിക്കുണ്ട്

ടി കെ തോമസ്, കെ ജയനന്ദൻ, എം വൈ യോഹന്നാൻ, കെ ആർ ഭാസ്ക്‌കരൻ, കെ എം കുര്യാക്കോസ്, ടി പി ഷിജു.പി ഡി ജോസഫ് എം ജി ബേബി എൻ ഡി ജോർജ്, മിനി സാജു ബിന്ദു മോഹൻ,ലിന്റോ കുര്യാക്കോസ്, ‘ ഡെയ്‌സി ജെയിംസ്, വി സി ബിജു,കെ രാധാകൃഷ്ണൻ, ബേസിൽ നീറ്റിങ്കര ഹംസ ഏറാടൻ, തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *