പെരിക്കല്ലൂരിൽ രണ്ട് കിലോയോളം കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ :
പെരിക്കല്ലൂർ: പുൽപ്പള്ളി പെരിക്കല്ലൂർ ഭാഗത്ത് വെച്ച് കെ എൽ 36 ജി 6944 പൾസർ ബൈക്കിൽ 1.714 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പുൽപ്പള്ളി താന്നിത്തെരുവ് സ്വദേശി തടത്തിൽ വീട്ടിൽ ശ്യാംമോഹൻ ,
പുൽപ്പള്ളി പെരിക്കല്ലൂർ സ്വദേശി മുക്കോണത്ത്തൊടിയിൽ വീട്ടിൽ അജിത്ത് എംപി
എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കേരളാ എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് പാർട്ടിയും സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എംകെ സുനിലിൻ്റെ നേതൃത്വത്തിൽ ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കേരളാ- കർണ്ണാടക അതിർത്തി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഇവർ കഞ്ചാവ് കടത്തികൊണ്ടുവരാൻ ഉപയോഗിച്ച പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എംകെ സുനിലിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ സുനിൽകുമാർ എം എ ,
സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ് വിബി , സുരേഷ് എം , രാജേഷ് ഇ ആർ , മുഹമ്മദ് മുസ്തഫ ടി ;
സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വീരാൻകോയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
പ്രതികളെ തുടർനടപടികൾക്കായി സുൽത്താൻബത്തേരി എക്സൈസ് റെയിഞ്ചിന് കൈമാറി.





Leave a Reply