January 17, 2025

കരുതലും കൈത്താങ്ങും പരിഹരിക്കപ്പെടുന്നത് നാടിന്റെ പ്രശ്നങ്ങളും -മന്ത്രി ഒ.ആര്‍.കേളു

0
Img 20250103 Wa0090

 

ബത്തേരി :സാധാരണക്കാരായ നിരവധി പേര്‍ക്ക് കരുതലും കൈത്താങ്ങും അദാലത്ത് ആശ്വാസമാണ്. നാടിന്റെ പ്രശ്നങ്ങളാണ് അദാലത്തിന്റെ വേദിയിലെത്തുന്നത്. പ്രാഥമിക തലത്തില്‍ തന്നെ പരിഹാരം കാണാന്‍ കഴിയുന്ന പരാതികള്‍ക്ക് കാലങ്ങളോളം ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുത്. അദാലത്തില്‍ ഓണ്‍ലൈനായി ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി ഇവിടെ നിന്നും റിപ്പോര്‍ട്ട് വാങ്ങിയാണ് അദാലത്തില്‍ പരിഗണിക്കുന്നത്. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് തീരുമാനമെടുക്കേണ്ട പരാതികളില്‍ അപ്പോള്‍ തന്നെ ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടി പരിഹരിക്കാന്‍ കഴിയുന്നത് തീര്‍പ്പാക്കും. സ്ഥല പരിശേധന തുടങ്ങിയവ ആവശ്യമുള്ള കേസുകളില്‍ തുടര്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. എല്ലാ പരാതികളും ഒരു വേദിയില്‍ ഒരേ സമയം തീര്‍ക്കാന്‍ കഴിയില്ല. അദലാത്തില്‍ വന്ന പരാതികളില്‍ കാലതാമസമില്ലാതെ നടപടിയെടുക്കുകയെന്നാണ് അടുത്ത ഘട്ടം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവരുടെ പരാതികള്‍ അദാലത്തില്‍ നേരിട്ടും പരിഗണിക്കുന്നുണ്ട്. വ്യത്യസ്ത സ്വഭാവമുള്ള പരാതികളാണ് ജില്ലയില്‍ നിന്നും കൂടുതലായി ലഭിക്കുന്നത്. ഭൂമി പ്രശ്നം, നികുതി സ്വീകരിക്കാത്ത പ്രശ്നം എന്നിവയെല്ലാം റവന്യുവകുപ്പിന്റെയും വനംവകുപ്പിന്റെയും സംയുക്ത നടപടികളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നതായും മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *