ബേലൂർ മഖ്ന വീണ്ടും വയനാട് വന്യജീവിസങ്കേതത്തിലെത്തി; ആശങ്കയോടെ ജനം
മാനന്തവാടി : വയനാട്ടിൽ ഏറെക്കാലം ഭീതിവിതച്ച ‘ബേലൂർ മഖ്ന’യെന്ന മോഴയാന വീണ്ടും വയനാട് വന്യജീവിസങ്കേതത്തിലെത്തിയത് ജനത്തെ ആശങ്കയിലാക്കുന്നു. ആന വയനാട് വന്യജീവിസങ്കേതം പരിധിയിലെത്തിയെങ്കിലും പിന്നീട് തിരിച്ചുപോയി. ഇപ്പോൾ കർണാടക വനമേഖലയിൽപ്പെട്ട നാഗർഹോള വനത്തിലെ കുട്ടയ്ക്കു സമീപത്താണ് ആനയുള്ളതെന്നാണ് വിവരം.
2023 നവംബർ 11-നാണ് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂരിൽനിന്ന് മോഴയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോകോളർ ഘടിപ്പിച്ചത്. ബേലൂരിലെ കാപ്പിത്തോട്ടത്തിൽനിന്നു പിടികൂടിയ മോഴയാനയ്ക്കു ബേലൂർ മഖ്നയെന്ന പേരുംനൽകി. വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങ വനത്തോടുചേർന്ന ബന്ദിപ്പുർവനത്തിൽപ്പെട്ട മൂലഹള്ളയിൽ തുറന്നുവിട്ട ആനയാണ് പിന്നീട് വയനാട്ടിലെത്തി ഭീതിവിതച്ചത്. കഴിഞ്ഞ ഫെബ്രുവരി 10-ന് പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷ് (അജി) ഈ ആനയുടെ ആക്രമണത്തിൽ ദാരുണമായി മരിച്ചിരുന്നു. ആനയ്ക്കു മുന്നിലകപ്പെട്ട അജി അയൽവാസിയുടെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തി ആന ചവിട്ടിക്കൊല്ലുകയായിരുന്നു. ഈ സംഭവം നടന്ന് ഒരുവർഷം പിന്നിടുന്നതിനിടയിലാണ് ആന വീണ്ടുമെത്തിയത്. ഇതോടെ ജനം ഏറെ ആശങ്കയിലാണ്.ദിവസങ്ങളോളം തോ പെട്ടി വന്യജീവിസങ്കേ തം പരിധിയിലും നോർത്ത് വയനാ ട് വനം ഡിവിഷനി ലെ ബേഗൂർ റെ യ്ഞ്ചിലും നിലയു റപ്പിച്ച ആനയെ മയക്കുവെടിവെ ക്കാനുള്ള ശ്രമം വനംവകുപ്പ് ന ത്തിയിരുന്നു. പിന്നീ ട് കർണാടകയിലെ ഉൾ വനത്തിലേക്ക് ആന കട ന്നതോടെ ഈ ശ്രമം ഉപേക്ഷിക്കേ ണ്ടിവന്നു.
തോപ്പെട്ടി എക്സൈസ് ചെ പോസ്റ്റിനു അധികം അകലെയ ല്ലാത്ത നാഗർഹോള വനമേഖല യിൽ ആനയുണ്ടെന്ന റേഡിയോ കോളർ സിഗ്നൽ ലഭിച്ചതോടെ കേ രളത്തിലെയും കർണാടകയിലെ യും വനപാലകർ ജാഗ്രതയിലാണ്.ജനവാസകേന്ദ്രത്തിലിറങ്ങിയ ആന കർഷകനെ ചവിട്ടിക്കൊന്ന ത് വലിയ പ്രതിഷേധങ്ങൾക്കിട യാക്കിയിരുന്നു. വന്യമൃഗശല്യം പ്ര തിരോധിക്കുന്നതിനായി വിഭാവ നംചെയ്ത പാൽവെളിച്ചം- കൂടൽ ക്കടവ് ക്രാഷ്‌ഗാർഡ് റോപ്പ് ഫെൻ സിങ് ഇതുവരെ പൂർത്തിയായി ല്ല. കബനി പുഴ നീന്തിക്കടന്നാണ് ആനകൾ പയ്യമ്പള്ളിയിലും സമീപ പ്രദേശങ്ങളിലുമെത്തുന്നത്.
ഒന്നുമാവാതെ റോപ്പ് ഫെൻസിങ് പ്രതിരോധം
നോർത്ത് വയനാട് വനം ഡി വിഷനിൽ വരുന്ന പാൽവെളിച്ചം മുതൽ കൂടൽക്കടവ് വരെയുള്ള പ്രദേശത്താണ് ജില്ലയിൽ ആദ്യമാ യി ക്രാഷ്ഗാർഡ് റോപ്പ് ഫെൻസി ങ് നിർമിക്കാൻ തീരുമാനിച്ചത്. കൂ ടൽക്കടവ് മുതൽ പാൽവെളിച്ച വ ഒരെയുള്ള 4.0 കിലോമീറ്റർ നീളത്തിലാണ് വന്യമൃഗശല്യ പ്രതിരോധം തീർക്കാൻ ലക്ഷ്യമിട്ടത്.
ഇത് പ്രവർത്തനക്ഷമമായാൽ പുഴ നീന്തി ആനകൾ ജനവാസ കേന്ദ്രങ്ങളിലെത്തില്ലെന്ന പ്രതീ ക്ഷയാണ് ജനങ്ങൾക്കുള്ളത്. 2023 ഓഗസ്റ്റിൽ പണി തുടങ്ങി യിരുന്നെങ്കിലും ഇപ്പോൾ പ്രവൃ ത്തികൾ പൂർണമായും നിലച്ചമട്ടാ ണ്. ഫെൻസിങ്ങിനു ആവശ്യമായ തൂണുകൾ സ്ഥാപിച്ചശേഷം മറ്റെ ല്ലാ പ്രവൃത്തികളും ഇഴഞ്ഞുനീങ്ങി. അജി കൊല്ലപ്പെട്ടതിനെ തുടർന്നു ണ്ടായ പ്രക്ഷോഭങ്ങളുടെ ഭാഗമാ യി ഫെൻസിങ് ഉടൻ പൂർത്തിയാ ക്കുമെന്ന് ഉന്നത വനപാലകർ ഉൾ പ്പെടെയുള്ളവർ ഉറപ്പുനൽകിയിരു ന്നുവെങ്കിലും അതും പാഴ്വാക്കാ യി. നടപ്പാക്കാൻ തീരുമാനിച്ചിട്ട് ആറുവർഷവും പണിതുടങ്ങിയിട്ട് ഒന്നരക്കൊല്ലവുമായെങ്കിലും വന്യ മൃഗശല്യ പ്രതിരോധം ഇപ്പോഴും തൂ ണുകളിലൊതുങ്ങുകയാണ്.
Leave a Reply