സ്വകാര്യ ബസ്സിൽ കടത്തിക്കൊണ്ടുവന്ന 200 ഗ്രാം എം ഡി എം എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും പിടികൂടി
മാനന്തവാടി:മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീമും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് ടീമും സംയുക്തമായി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ സ്വകാര്യ ബസ്സ് സർവ്വീസിലെ പാഴ്സൽ സർവ്വീസ് വഴി കടത്തി കടത്തിക്കൊണ്ടു വന്ന 200 ഗ്രാം ഓളം എം ഡി എം എ യും 2 കിലോ ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.സ്വകാര്യ ബസ്സായ എ 1 ട്രാവൽസിൻ്റെ കെ എ 51 എ ജെ 3670 വാഹനത്തിൻ്റെ അടിഭാഗത്തെ ക്യാബിനുള്ളിൽ കാർബോർഡ് പെട്ടിയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ യും കഞ്ചാവും എക്സൈസ് കണ്ടെത്തിയത്.ബാംഗ്ലൂരിൽ നിന്നും കടത്തി മലപ്പുറം ഭാഗത്തേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് മേൽ മയക്കു മരുന്നുകൾ നടത്തിക്കൊണ്ടു വന്നത്.ജിപിഎസ് സംവിധാനം മേൽ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർഡ് ബോർഡ് പെട്ടിയ്ക്കുള്ളിൽ മധ്യഭാഗത്തായി ഘടിപ്പിച്ച നിലയായിരുന്നു എക്സൈസ് കണ്ടെത്തിയത്. മേൽ ലഹരി കടത്തിയ ടീമുകളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട് . മേൽ എം ഡി എം എ യ്ക്ക് മാത്രം 6 ലക്ഷത്തോളം രൂപ വിലവരും.കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാനന്തവാടി എക്സൈസ് സർക്കിൾ ടീം 650 ഗ്രാം എംഡിഎം എ , മൂന്ന് കിലോഗ്രാം കഞ്ചാവ് . കൂടാതെ 30 ലിറ്ററോളം മദ്യം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്’.എക്സൈസ് പാർട്ടിയിൽഎക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനെ കൂടാതെ പ്രിവന്റ് ഓഫീസർമാരായ അനിൽകുമാർ ., ജോണി കെ,ജിനോഷ് പി ആർ ,ദീപു എ,സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ് രാജീവൻ കെ വി , ജെയ്മോൻ ഇ.വി , സനൂപ് കെ.എസ് എന്നിവർ പങ്കെടുത്തു
Leave a Reply