റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണം ;ബിജെപി
മാനന്തവാടി: മലയോര ഹൈവേയുടെ ഭാഗമായി മാനന്തവാടി നഗരത്തിൽ നടന്നുവരുന്ന റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് നവീകരണത്തിൻ്റെ ഭാഗമായി ഇടയ്ക്കിടെ ഉണ്ടാകുന്ന ഗതാഗത നിയന്ത്രണം മൂലം നഗരവാസികളും അതേപോലെതന്നെ പുറത്തുനിന്നുവരുന്ന സാധാരണക്കാരായിട്ടുള്ള ആളുകളും യാത്രക്കാരും നട്ടംതിരിയുന്ന സാഹചര്യമാണുള്ളത്. മാനന്തവാടി നഗരത്തിലെ ടാക്സി തൊഴിലാളികളെയും കച്ചവടക്കാരെയും സാരമായി ബാധിക്കുന്ന വിഷയമാണ് ഇത്. ടൗൺ നവീകരണത്തിന് ആവശ്യമായിട്ടുള്ള ഭൂമി വിട്ടു നൽകാമെന്ന് പള്ളി അധികാരികൾ പറഞ്ഞ സ്ഥിതിക്ക് അനാവശ്യ വിവാദങ്ങളിലേക്ക് പോകാതെ രണ്ട് ഭാഗത്തും ഡ്രൈനേജും ഫുട്പാത്തും നിർമ്മിച്ചുകൊണ്ടുള്ള പൂർത്തീകരണമാണ് നടക്കേണ്ടത്. വികസനത്തിൻ്റെ ഭാഗമായി റോഡ് നിർമ്മാണത്തിന് ആവശ്യമായ ഭൂമി വിട്ടു നൽകാമെന്ന പള്ളി അധികാരികളുടെ നിലപാട് പ്രശംസനീയവും മാതൃകാപരമാണെന്നും യോഗം വിലയിരുത്തി. കണ്ണൻ കണിയാരം അധ്യക്ഷത വഹിച്ചു അഖിൽ കേളോത്ത് ഈ മാധവൻ ജോസ് കെ ജയചന്ദ്രൻ ശ്രീജിത്ത് ഇ കെ നിതീഷ് ലോകനാഥ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply