കുടുംബസംഗമവും വാർഷികാഘോഷവും നടത്തി
ഒണ്ടയങ്ങാടി: കൂട്ടുങ്കൽ ഫാമിലി ട്രസ്റ്റിന്റെ 20-ാമത് വാർഷികവും കുടുംബ സംഗമവും ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ ഗോൾഡൻ ജൂബിലി സ്മാരക ഹാളിൽ വച്ച് നടത്തി. മാനന്തവാടി എം.എൽ.എ. ഉഷ വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് കെ.ഡി. ആന്റു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.എസ്. ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. സഹ രക്ഷാധികാരി ഫ്രെ. വർഗീസ് കൂട്ടുങ്കൽ അനുഗ്രഹ പ്രഭാഷണവും കുടുംബാംഗവും മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്സനുമായ ജേക്കബ് സെബാസ്റ്റ്യൻ കൂട്ടുങ്കൽ മുഖ്യപ്രഭാഷണവും നടത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും വിവാഹത്തിന്റെ 25, 50 വർഷങ്ങൾ പൂർത്തിയാക്കിയവരെയും കുടുംബാംഗവും ബാംഗ്ലൂർ എക്കോ ഡയറക്ടറുമായ ഫ്രെ. ഡോ. ആന്റണി കൂട്ടുങ്കൽ ആദരിച്ചു. കൂടാതെ ഫ്രെ. ജോർജ് മൈലാടൂർ, ഫ്രെ. തോമസ് വാഴച്ചാലിൽ, ഡിവിഷൻ കൗൺസിലർ പി.ടി. ബിജു, സിസ്റ്റർ എലിസബത്ത് scv, കുടുംബാംഗം സിസ്റ്റർ വത്സ ആന്റണി തുടങ്ങിയവർ സംസാരിച്ചു. രാവിലത്തെ വിശുദ്ധ കുർബാനയ്ക്ക് കുടുംബാംഗമായ ഫ്രെ. ജോജിറ്റ് കൂട്ടുങ്കൽ നേതൃത്വം നൽകി. പൊതുസമ്മേളനത്തിന് ശേഷം ലക്കി ഫാമിലി തിരഞ്ഞെടുപ്പും കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.




Leave a Reply