സൗത്ത് വയനാട് ഡിഎഫ്ഒ യെ ആർ.ജെ.ഡി കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു
കൽപ്പറ്റ:-പെരുന്തട്ട,ചുഴലി, ചുണ്ട, കുന്നമ്പറ്റ എന്നിവിടങ്ങളിൽ കുറച്ചു ദിവസങ്ങളിൽ ഉണ്ടായ രുക്ഷമായ വന്യ മൃഗശല്യത്തിൽ സൗത്ത് വയനാട് ഡിഎഫ്ഒ യെ ആർ.ജെ.ഡി കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.കടുവ പേടിയിൽ കാപ്പി വിളവെടുപ്പിന് ആളെ കിട്ടാനില്ല.ചുണ്ടയി ലും പെരുന്തട്ടയിലും രാവിലെ ഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങുന്നത്തിനും പ്രഭാതവ്യായാമതിനും നിയന്ത്രണമുണ്ട്.അതുകൊണ്ട് തന്നെ ഭീതി ഒഴിവാക്കാൻ വേഗത്തിൽ കാര്യക്ഷമമായ നടപടി വേണമെന്നും,തോട്ടങ്ങൾ കാട് വീട്ടിത്തെളിക്കണമെന്നും, ഫെൻസിങ് പണികൾ അടിയന്തിരമായി ആരംഭിക്കണമെന്നും ആർ.ജെ.ഡി കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.കഴിഞ്ഞ ദിവസങ്ങളിൽ വളർത്തു മൃഗങ്ങളെ കടുവ പിടിച്ച ചുഴലി,പെരുംന്തട്ട ഭാഗങ്ങളിൽ 8 സോളാർ സ്ട്രീറ്റ് ലൈറ്റ്റുകളും, കൂടുതലായി ഒരു കൂടും സ്ഥാപിക്കാമെന്നും ജനകീയ തിരച്ചിലിനും മയക്ക് വെടി വെക്കാനുള്ള നടപടിയും സ്വീകരിക്കണമെന്നും ആവിശ്യപെട്ടു.സൗത്ത് വയനാട് ഡി എഫ് ഒ അജിത് കെ രാമൻ ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.ഉപരോധം ആർ.ജെ.ഡിജില്ലാ വൈസ് പ്രസിഡന്റ് എൻ.ഒ ദേവസ്യ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് രാജു കൃഷ്ണ, രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ് പിപി ഷൈജൽ, സംസ്ഥാന ജനറൽ സെക്രട്ടറി കെടി ഹാഷിം, സെക്രട്ടറി അജ്മൽ സാജിത്,നാസർ കുരുനിയൻ,നിസാർ പള്ളിമുക്ക്,ജാഫർ അമ്പിലേരി,ബാവ മെസ്സ്ഹൌസ് എന്നിവർ നേതൃത്വം നൽകി.





Leave a Reply