വിത്തുത്സവം 2025 പന്തൽ കാൽനാട്ടൽ നടത്തി
മാനന്തവാടി: മാനന്തവാടിയിൽ വച്ച് ജനുവരി 22 മുതൽ 27 വരെ നടത്തപ്പെടുന്ന വിത്തുത്സവം 2025 ന്റെ പന്തൽ കാൽനാട്ടൽ കർമം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവ്വഹിച്ചു.
മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്ര മൈതാനിയിൽ വച്ച് നടന്ന യോഗത്തിൽ എഫ്റ്റിഎകെ ചെയർമാൻ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. പ്രൊമോട്ടർ ടോമി മാത്യു, കൺവീനർ സെലിൻ മാനുവൽ, സി.ഇ.ഓ. അനുരാധ, എഫ്റ്റിഎകെ ജില്ലാ പ്രസിഡന്റ് രവി കെ, മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിപിൻ വേണുഗോപാൽ, വള്ളിയൂർക്കാവ് ക്ഷേത്രം ട്രസ്റ്റി എച്ചോം ഗോപി എന്നിവർ സംസാരിച്ചു.
മലയോര കാർഷിക മേഖലയിൽ ജൈവകൃഷിയുടെയും ന്യായവ്യപാരത്തിന്റെയും പ്രചാരകരായി പ്രവർത്തിക്കുന്ന ഫെയർ ട്രേഡ് അലയൻസ് കേരള (എഫ്ടിഎകെ ) സംഘടനയാണ് വിത്തുത്സവത്തിന് ആതിഥ്യമരുളുന്നത്. തദ്ദേശീയവും അന്യം നിന്നു പോകുന്നതുമായ വിത്തിനങ്ങളുടെയും നടീൽ വസ്‌തുക്കളുടെയും വളർത്തു മൃഗങ്ങളുടെയും അതിവിപുലമായ കാഴ്ചക്കും കൈമാറ്റത്തിനുമുള്ള വേദിയായ വിത്തുത്സവത്തോടനുബന്ധിച്ച് കാർഷിക സെമിനാറുകൾ കൃഷിയറിവുകളുടെ പങ്കുവയ്ക്കൽ, കൃഷിയധിഷ്‌ഠിത മത്സരങ്ങൾ, കലാവിന്യാസങ്ങൾ തുടങ്ങിയവ നടത്തപ്പെടുന്നു.
സംഘടനയുടെ പതിനൊന്നാമത് വിത്തുത്സവമാണ് മാനന്തവാടി വള്ളിയൂർകാവ് ക്ഷേത്രമൈതാനിയിൽ വച്ച് നടത്തപ്പെടുന്നത്.





Leave a Reply