ഗവ. വി.എച്ച്.എസ്. മാനന്തവാടി: പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു
മാനന്തവാടി : മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ സി.കെ. രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷജിത്ത് എൻ.ജെ. സ്വാഗതം ആശംസിച്ചു. വിദ്യാലയത്തിൻ്റെ വാർഷിക ഡിജിറ്റൽ റിപ്പോർട്ട് പ്രിൻസിപ്പൽ തോമസ് പി.സി അവതരിപ്പിച്ചു. പ്ലാറ്റിനം ജൂബിലി സ്‌മാരകമായി നിർമിക്കാൻ ഉദ്ദേശിക്കുന്ന നാടിനൊരു സ്റ്റേഡിയത്തിൻ്റെ 3ഡി പ്ളാൻ സ്വിച്ച് ഓൺ കർമവും മന്ത്രി നിർവഹിച്ചു. ഈ വർഷം വിരമിയ്ക്കുന്ന അധ്യാപകരായ എം.ബി.സന്ധ്യ, കെ.എ. ആലീസ്, സഹദേവൻ മന്ദംചിറ, ഓഫീസ് സ്റ്റാഫ് ജോബ് ജോയി എന്നിവർക്കുള്ള പിടിഎയുടെ ഉപഹാരങ്ങൾ ചടങ്ങിൽ സമർപ്പിച്ച് ആദരിച്ചു. ഡിജിറ്റൽ റിപ്പോർട്ടും വിരമിക്കുന്നവരുടെ സേവന നാൾ വഴികൾ ഡിജിറ്റൽ പ്രൊഫൈൽ രൂപത്തിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി പ്രതിഭകളെ ആദരിച്ചു.
ജേക്കബ് സെബാസ്റ്റ്യൻ (വൈസ് ചെയർമാൻ, മാനന്തവാടി മുനിസിപ്പാലിറ്റി), സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ.സിന്ധു സെബാസ്റ്റ്യൻ, വിപിൻ വേണുഗോപാൽ, പി.വി. എസ്. മൂസ, പാത്തുമ്മ ടീച്ചർ എം., വി. അനിൽകുമാർ (ഡി പി സി )എ.കെ. മുരളീധരൻ എ.ഇ.ഒ., പി.ടി.എ. വൈസ് പ്രസിഡന്റ് അഡ്വ.റഷീദ് പടയൻ, എം.പി.ടി.എ പ്രസിഡന്റ് അനിത വി.ആർ, വി. എച്ച്.എസ്.ഇ പ്രിൻസിപ്പൽ ജിജി കെ.കെ., എസ്.എം.സി. ചെയർമാൻ മൊയ്‌തു അണിയാരത്ത്, ബാബുരാജ് വി.കെ., ഫാദർ വർഗ്ഗീസ് മറ്റമന എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൽ സുരേഷ് കുമാർ കെ.കെ. ചടങ്ങിന് നന്ദി അറിയിച്ചു. രാവിലെ നടന്ന പ്രതിഭാസംഗമം ഗായിക നിഖില മോഹൻ ഉദ്ഘാടനം ചെയ്തു.
സ്കൂളിന്റെ സ്വപ്‌ന പദ്ധതിയായ ഗ്രൗണ്ട് വികസനത്തിന് 1972-73,1979-80 ,എസ്.എസ്.എൽ.സി. ബാച്ചുകൾ സമാഹരിച്ച തുക മന്ത്രി ഒ.ആർ. കേളുവിന് കൈമാറി. ചടങ്ങിൽ പഠന മികവിനർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു.
രാവിലെ മുതൽ ആരംഭിച്ച വാർഷിക പരിപാടികളിൽ പ്രതിഭാ സംഗമം, സംസ്ഥാന കലാ- കായിക, ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ മികച്ച നേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ, സംസ്ഥാന മേളയിൽ എ ഗ്രേഡ് നേടിയതടക്കമുള്ള വിവിധ കലാപരിപരിപാടികൾ എന്നിവ നടന്നു.





Leave a Reply