വയോജനങ്ങൾക്കായി വിനോദയാത്ര ഒരുക്കുന്നു
വെള്ളമുണ്ട:പ്രായം എഴുപത് കഴിഞ്ഞിട്ടും പല കാരണങ്ങളാൽ കടലും തീവണ്ടിയും കാണാൻ കഴിയാതെ പോയവർക്കായി സ്നേഹയാത്ര 2025 എന്നപേരിൽ വിനോദയാത്ര സംഘടിപ്പിക്കുന്നു. മുൻ വർഷം തരുവണയിലെ സാമൂഹ്യ പ്രവർത്തകനായ പള്ളിയാൽ മൊയ്‌തൂട്ടി തരുവണ പോസ്റ്റ് ഓഫീസ് പരിധിയിൽപെട്ടവരെ ഉൾപ്പെടുത്തി ആരംഭിച്ച സ്നേഹ യാത്രയുടെ രണ്ടാംപതിപ്പാണ് വെള്ളമുണ്ട പഞ്ചായത്ത് നിവാസികൾക്കായി ഇത്തവണ ഒരുക്കുന്നത്.ഇതിനായുള്ള സംഘാടക സമിതി രൂപീകരണയോഗം പി മൊയ്‌തൂട്ടി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വെച്ച് കെ കെ.ചന്ദ്രശേഖരൻ,പ്രേമരാജ് ചെറുകര, എ കെ ജമാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി രൂപീകരിച്ച് ഇത്തരത്തിലുള്ള വയോജനങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. അർഹതപ്പെട്ടവർക്ക് സംഘാടകരുമായോ വാർഡ് അംഗങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്.





Leave a Reply