May 7, 2026

കഴിഞ്ഞ പത്തു ദിവസമായി നാടിനെ ഭീതിയിലാഴ്ത്തിയ കടുവ നാട്ടിൽ തന്നെ 

0
Img 20250116 215949
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: പഞ്ചായത്തിലെ അമരക്കുനിയിലും സമീപങ്ങളിലും ദിവസങ്ങളായി ഭീതി പരത്തുന്ന കടുവയെ ഇന്നു രാത്രി ദേവര്‍ഗദ്ദ-തുപ്ര റോഡില്‍ വാഹനയാത്രികന്‍ കണ്ടു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന തെക്കിനത്ത് ജോയിയാണ് കടുവ റോഡ് മുറിച്ചുകടന്ന് കൃഷിയിടത്തിലേക്ക് കയറുന്നതു കണ്ടത്. ഇതിന്റെ ദൃശ്യം ലഭിച്ചതോടെ വനം ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തി. ഇന്നു പകല്‍ വനസേന നടത്തിയ തെരച്ചലില്‍ കടുവയെ കാണാന്‍ കഴിഞ്ഞിരുന്നില്ല.

കടുവയെ പിടിക്കുന്നതിന് അഞ്ചാമത്തെ കൂടും അമരക്കുനിക്കടുത്ത് സ്ഥാപിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ അഞ്ച് ആടുകളെയാണ് കടുവ പിടിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *