തൊണ്ടിമുതലായ ഹാൻസ് മോഷ്ടിച്ച സംഭവം: സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ
ബത്തേരി: പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബത്തേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെതിരെയാണ് വയനാട് ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹർ അടിയന്തര നടപടി സ്വീകരിച്ചത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴു ചാക്ക് ഹാൻസ് ആണ് സബിത്ത് കടത്തിക്കൊണ്ടുപോയത്. സംഭവത്തിൽ അന്വേഷണ ചുമതലയുണ്ടായിരുന്ന ബത്തേരി ഡിവൈഎസ്പി അബ്ദുൽ കരീം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഈ നടപടി.




Leave a Reply