പനമരം പഞ്ചായത്തിൽ യൂ ഡി എഫ് ഭരണം പിടിച്ചു
പനമരം : പനമരം പഞ്ചായത്തിൽ യൂ ഡി എഫ് ഭരണം പിടിച്ചു. യൂ ഡി എഫിന്റെ ലക്ഷ്മി ആലമറ്റം ആണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബെന്നി ചെറിയന്റെ പിന്തുനായിടെയാണ് യുഡിഫ് അധികാരത്തിൽ എത്തിയത്. കഴിഞ്ഞ മാസം പനമരം പഞ്ചായത്തിൽ നടത്തിയ ആവിശ്വാസപ്രമേയത്തിൽ എൽ ഡി എഫ് ന് ഭരണം നഷ്ടപെട്ടത്.
എൽ ഡി എഫ് നിർദേശിച്ച രജിത വിജയനെ പത്തിനെതിരെ 12 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ലക്ഷ്മി പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കിയത്.22-ാം വാർഡ് വെള്ളരി വയലിൽ നിന്നും വിജയിച്ച അംഗമാണ് ലക്ഷ്‌മി.
23 അംഗങ്ങൾ ഉള്ള പനമരം ഗ്രാമപഞ്ചായത്തിൽ നേരത്തെ എൽഡിഎഫ് 11, യുഡിഎഫ് 11, ബിജെപി 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. യുഡിഎഫിനും എൽഡിഎഫിനും തുല്യവോട്ട് കിട്ടിയതോടെ നറുക്കെടുപ്പിലൂടെയായിരുന്നു നേരത്തെ എൽഡിഎഫ് പ്രസിഡന്റ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ അവിശ്വാസ പ്രമേയത്തിലൂടെയായിരുന്നു സിപിഐഎം പ്രതിനിധിയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്.





Leave a Reply