ഗോദാവരിയിലെ കുടിവെള്ള പദ്ധതി; അഴിമതിആരോപിച്ച് ഉദ്യോഗസ്ഥരെനാട്ടുകാർ തടഞ്ഞു
മാനന്തവാടി.ഗോദാവരിയിലെകുടിവെള്ള പദ്ധതി നടപ്പാക്കുന്നതിൽഅഴിമതിആരോപിച്ച് ഉദ്യോഗസ്ഥരെനാട്ടുകാർതടഞ്ഞുവെച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി 2021ൽ തലപ്പുഴഗോദാവരി കോട്ടക്കുന്ന് നിവാസികളായ 70 കുടുംബങ്ങൾക്ക് കുടിവെള്ളത്തിന് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസമുണ്ടായെ
യെന്നും അഴിമതി ഉണ്ടെന്നും ആരോപിച്ച്ബ്ലോക്ക് പഞ്ചായത്ത് എ എക്സി, എ..ഇ എന്നിവരെ നാട്ടുകാർതടഞ്ഞുവെച്ചു.
പദ്ധതി കരാർഎടുത്തവർ ബിനാമിയെ പ്രവർത്തി പൂർത്തിയാക്കാൻ ഏൽപ്പിക്കുകയായിരുന്നുവത്രെ.
ഭൂഗർഭജല വിഭാഗ വകുപ്പ് പരിശോധന നടത്തി സ്ഥലം തിട്ടപ്പെടുത്താതെ
കരാറുകാരൻപ്രവൃത്തി തുടങ്ങുകയായിരുന്നു.
എസ്റ്റിമേറ്റിൽ പറഞ്ഞ പ്രകാരം 7.42 മീറ്റർ താഴ്ച അനവദിക്കാതെ മുന്ന് റിങ്ങ് മാത്രം ഇറക്കി ബാക്കി മണ്ണിടിച്ച് നിരത്തി അതിൽ റിങ്ങ് ഇറക്കി
ആദിവാസികളെ വഞ്ചി ക്കുകയായിരുന്നു.
കൂടാതെ 2000സ്ക്വയർ ഫിറ്റിൽ
പൈപ്പ് ഇടാതെ നിലവിൽ പൈപ്പ് ചുണ്ടികാണിച്ച് ഫണ്ട് തട്ടി എടുക്കുകയുമായിരുന്നു.
2020-2023ൽ കാലാവധി കഴിഞ്ഞ
പത്ത്എച്ച്.പി. മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിമായിരുന്നു.
നാല് വ ർഷമായിട്ടും പ്രവൃത്തി പൂർത്തി കരിക്കാതെ 15 ലക്ഷം രൂപയിൽ
10 ലക്ഷ ത്തോളംരൂപ മാറ്റിയെടുത്തതായും ഗുണഭോക്തക്കൾ ആരോപിച്ചു.
നാല് വഷത്തോളമായി കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് കരാറുകാരെ ഉദ്യോഗസ്ഥർ സഹായിക്കുന്നു എന്ന് ആരോപിച്ച്
എ എക്സി, എ.ഇ.എന്നിവരെ നാട്ടുകാർ തടഞ്ഞുവെച്ചു. സംഭവത്തിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഇടപെട്ട്
സംസാരിക്കുകയും ഫെബ്രുവരി
15 നുള്ളിൽ പ്രവർത്തി പൂർത്തികരിച്ച് കുടിവെള്ളം ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകി.
കുടിവെള്ളം ലഭ്യമാകാനാവശ്യമായ റിംങ്ങ് ഇറക്കാൻ ഫണ്ട് അനുവദിക്കുമെന്നുംകരാറുകാരനെ കരിം
പട്ടികയിൽ ഉൾപ്പെടുത്താനാവശ്യമായ നടപടി സ്വീകരിക്കുമെന്നും
കരാറുകാരനെതിരെ പോലീസിൽ പരാതി നൽകുമെന്നും ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
പ്രതിഷേധസമരത്തിന് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ
പി.എസ് മുരുകേശൻ ,
പി.ടി. ജോൺ , കോട്ടക്കുന്ന് ബാലൻ ഇടിക്കര . മിനാക്ഷി , വാസു ലക്ഷ്മി രാജു ,ഗോപാലൻ, വെള്ളൻ, എന്നിവർ സംസാരിച്ചു.




Leave a Reply