September 13, 2026

എഫ് സോൺ കലോത്സവ കിരീടം ചൂടി സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് 

0
Img 20250201 075552
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എഫ് സോൺ കിരീടം സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിന്. നാല് ദിവസങ്ങളായി പുൽപള്ളി പഴശ്ശിരാജ കോളേജിൽ നടന്നു വന്ന കലോത്സവത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് കീഴിൽ ഉള്ള വയനാട് ജില്ലയിലെ 17 കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. 212 പോയിന്റുമായാണ് സെന്റ് മേരീസ് കോളേജ് കലാ കിരീടം ചൂടുന്നത്.157 പോയിന്റുമായി മുട്ടിൽ ഡബ്ലിയു എം ഒ കോളേജ് രണ്ടാം സ്ഥാനവും , 95 പോയിന്റുമായി കൽപ്പറ്റ എൻ എം എസ് എം കോളേജ് മൂന്നാം സ്ഥാനവും നേടി .സ്റ്റേജ് ഇനങ്ങളിൽ സമ്പൂർണ്ണ ആധിപത്യവുമായാണ് ഇന്റർ സോണിലേക്ക് സെന്റ് മേരീസ് കോളേജ് പോകുന്നത്. കലാതിലകമായി തെരഞ്ഞെടുത്ത തീർത്ഥ എസ് മോഹൻ സെന്റ് മേരിസിലെ വിദ്യാർഥിനിയാണ്. സെന്റ് മേരിസിൽ നിന്നും 130 വിദ്യാർഥികളുടെ ടീം ആണ് മത്സരത്തിൽ പങ്കെടുത്തത്. തുടർച്ചയായി രണ്ടാം വർഷമാണ് സെന്റ് മേരിസ് കോളേജ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എഫ് സോൺ ആർട്സ് ഫെസ്റ്റിൽ കലാകിരീടം ചൂടുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *