വയനാടിനെ നടുക്കിയ അരുംകൊല ; പ്രതിയെ ഉടൻ പോലീസ് അറസ്റ്റ് ചെയ്യും
മാനന്തവാടി: മാനന്തവാടി വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ മറ്റൊരു അതിഥി തൊഴിലാളി കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ പോലീസ് ഉടൻ അറസ്റ്റ് ചെയ്യും. ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയത്തിലാണ് പ്രതിയായ മുഹമ്മദ് ആരിഫ് ഉത്തർപ്രദേശ് സ്വദേശിയും സുഹൃത്തുമായ മുഖീബിനെ കഴുത്തു ഞെരിച്ചു കൊന്നു ഭാഗങ്ങളായി സ്യൂട്ട് കേസിൽ ആക്കി മൂളിത്തോട് പാലത്തിന് സമീപം ഉപേക്ഷിച്ചത്.പെട്ടി ഓട്ടോറിക്ഷയിൽ ആണ് മൃതദ്ദേഹം കൊണ്ടുപോയത്. ആരിഫിനെ ഇന്ന് പൊലീസ് ഫോറൻസിക് പരിശോധനയ്ക്കും തെളിവെടുപ്പിനായി ഇയാൾ തമാസിച്ചിരുന്ന കോട്ടേഴ്സിൽകൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.





Leave a Reply