ലഹരിക്കെതിരെ ജാഗ്രതാ ശബ്ദമായി എസ് പി ഓഫീസ് മാർച്ച്
കൽപറ്റ : വർദ്ധിച്ചു വരുന്ന ലഹരി, സൈബർ ക്രൈം കുറ്റകൃത്യങ്ങൾക്കെതിരെ അധികാര സിരാ കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ ഇടപെടലുകൾ ആവശ്യപ്പെട്ട് കൊണ്ട് വയനാട് ജില്ലാ എസ് എസ് എഫ് സംഘടിപിപ്പിച്ച എസ് പി ഓഫീസ് മാർച്ച് ജില്ലാ ആസ്ഥാനത്ത് പ്രൗഢമായി. ‘അധികാരികളേ നിങ്ങളാണ് പ്രതികൾ’ എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് മാർച്ച് നടന്നത്. രാവിലെ 11 മണിക്ക് കൽപറ്റ പുതിയ ബസ്റ്റാന്റ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ചിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാബിർ സഖാഫി പ്രമേയ പ്രഭാഷണം നടത്തി. സമൂഹത്തിൽ ലഹരിയെന്ന വിപത്ത് വ്യാപകമായിട്ടും കൃത്യമായ നിയമ നിർവഹണങ്ങളും, നിയമനങ്ങളും എന്ത് കൊണ്ട് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല എന്ന ചോദ്യം അദ്ദേഹമുന്നയിച്ചു. കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബാഖവി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബഷീർ സഅദി എന്നിവർ മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബഷീർ കുഴിനിലം സ്വാഗതവും റംഷാദ് ബുഖാരി സംസാരിച്ചു.





Leave a Reply