ഡിഫ്രന്റ്ലി ഏബിൾഡ് പിപ്പിൾസ് ലീഗ് ന്റെ വയനാട് ജില്ലാ സമ്മേളനം നടത്തി
കൽപ്പറ്റ:-കൽപ്പറ്റ പിണങ്ങോട് റോഡിലുള്ള സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ വെച്ച് ഡിഫ്രന്റ്ലി ഏബിൾഡ് പിപ്പിൾസ് ലീഗ് ന്റെ വയനാട് ജില്ലാ സമ്മേളനം നടത്തി. മുഖ്യാതിഥി ബോബി ചെമ്മണ്ണൂർ. സ്റ്റേറ്റ് സെക്രട്ടറി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സി.മമ്മുട്ടി ഉദ്ഘാടനം ചെയ്തു. ഹംസ അമ്പല പ്പുറം അധ്യക്ഷനായിരുന്നു .വയനാട് ജില്ലയിലെ സർക്കാർ ഇതര മുഴുവൻ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക, പഞ്ചായത്ത് കാര്യാലയങ്ങൾ , അക്ഷയ സെൻ്ററുകൾ തുടങ്ങിയ ബിൽഡിംഗിൻ്റെ താഴ് ഭാഗങ്ങളിൽ പ്രവർത്തിക്കുക അല്ലെങ്കിൽ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തുക, ഭിന്നശേഷിക്കാർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതിന് വരുമാന പരിധി നിശ്ചയിക്കുന്ന നിയമം എടുത്തു കളയുക എന്നീ ആവശ്യങ്ങൾ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. DAPL(ഡിഫ്രന്റ്ലി ഏബിൾഡ് പിപ്പിൾസ് ലീഗ് ന്റെ പുതിയ ഭാരവാഹികളായി ഹംസ അമ്പലപ്പുറം പ്രസിഡൻ്റ്, കെ.ഇ. റഷീദ് സെക്രട്ടറി, കെ. യുനസ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പരിശീലന കേന്ദ്രം തുടങ്ങുന്നതിനുള്ള സ്ഥലം അനുവദിക്കുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു. കുടുംബ സംഗമം, ചലന സഹായ ഉപകരണ വിതരണം , കമ്മറ്റി പ്രഖ്യാപനം എന്നിവയും ഉണ്ടായിരുന്നു. ജoഷീർ കൈനിക്കര ,റഷീദ് മൈലാടി , റാഷിദ് കൂളിവയൽ. അഡ്വ ടി.ജെ ഐസക്ക്, ഉമ്മർ മാസ്റ്റർ , ബഷീർ മമ്പുറം, കുഞ്ഞബ്ദുളള കൊളവയൽ, കെ.കെ. അഹമ്മദ് ഹാജി, ടി.മുഹമ്മദ്, പി.കെ.അബൂബക്കർ , റസാഖ് കൽപ്പറ്റ , ഇസ്മയിൽ കബളക്കാട്, ടി.ഹംസ, അസീസ് കോറോo, അസൈനാർഎ.എ, മുസ്തഫ നംറോത്ത്, റിൻഷാദ് മില്ലുമുക്ക്, പി.മൊയ്തീൻ കുട്ടി, മുസ്തഫ ബത്തേരി, കെ.എസ് ജയമോഹൻ, യൂനിസ് വാഫി എന്നിവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്-01,02
ഡി എ പി എൽ (ഡിഫ്രന്റ്ലി ഏബിൾഡ് പിപ്പിൾസ് ലീഗ് ന്റെ )വയനാട് ജില്ലാ സമ്മേളനം സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സി.മമ്മുട്ടി ഉദ്ഘാടനം ചെയ്യുന്നു.





Leave a Reply