ഔഷധ സസ്യ ബോധവൽക്കരണവും, യോഗ പരിശീലനവും സംഘടിപ്പിച്ചു*
ചെതലയം :വയനാട് ആയുഷ് ട്രൈബൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗോത്ര വിഭാഗത്തിലെ ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്കായി ചെയതലയം ട്രൈബൽ യൂണിവേഴ്സിറ്റിയിൽ വച്ചു ഔഷധ സസ്യ ബോധവൽക്കരണ ക്ലാസ്സും, യോഗ പരിശീലനവും സംഘടിപ്പിച്ചു. ട്രൈബൽ യൂണിവേഴ്സിറ്റിയിലെ ഓഫീസ് അസിസ്റ്റന്റ് ശ്രീ.ജോയ് സ്വാഗത പ്രസംഗം നടത്തി. ഡോ അരുൺ ബേബി ഔഷധ സസ്യങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും, അവയുടെ നടീൽ രീതികൾ, ഔഷധ ഗുണങ്ങൾ മുതലായവയെ കുറിച്ച് ക്ലാസുകളെടുക്കുകയും ചെയ്തു.ഡോ വന്ദന വിജയൻ ആരോഗ്യ സംരക്ഷണത്തിന് ഹോമിയോപ്പതി എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു. ഡോ ഷിംനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പുകളും ഇതോടൊപ്പം സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഔഷധ ഗാർഡൻ നിർമ്മിക്കുകയും ചെയ്തു. സുർജിത്, പ്രിയേഷ്, അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു





Leave a Reply