May 28, 2026

ബാവലിയിൽ വൻ എം.ഡി.എം.എ വേട്ട; യുവതിയടക്കം നാല് പേർ പിടിയിൽ

0
Img 20250202 132649
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: ബാവലിയിൽ വൻ എം.ഡി.എം.എ വേട്ട. 32.78ഗ്രാം എം.ഡി.എം.എയുമായി നാല് പേരെ അറസ്റ്റ് ചെയ്തു. കർണാടക, ഹസ്സൻ, എച്ച്. ഡി കോട്ട, ചേരുനംകുന്നേൽ വീട്ടിൽ, എൻ.എ. അഷ്ക്കർ(27), കൽപ്പറ്റ, അമ്പിലേരി, പുതുക്കുടി വീട്ടിൽ പി. കെ. അജ്മൽ മുഹമ്മദ്(29), കൽപ്പറ്റ, ഗൂഡാലയി കുന്ന്, പള്ളിത്താഴത്ത് വീട്ടിൽ, ഇഫ്സൽ നിസാർ(26),

കർണാടക, ഹസ്സൻ, അഫ്നൻ വീട്ടിൽ, എം. മുസ്ക്കാന(24) എന്നിവരെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. വിപണിയിൽ ലക്ഷങ്ങൾ വില മതിക്കുന്ന എം.ഡി.എം.എ ഇവർ ബാംഗ്ലൂരിൽ നിന്ന് വാങ്ങി വില്പനക്കും ഉപയോഗത്തിനുമായി സംസ്ഥാനത്തേക്ക് കടത്തുകയായിരുന്നു.

 

01.02.2025 തീയതി വൈകീട്ടോടെയാണ് സംഭവം. ബാവലി-മീൻകൊല്ലി റോഡ് ജംഗ്ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. കർണാടകയിൽ നിന്നും കാട്ടിക്കുളം ഭാഗത്തേക്ക് ഓടിച്ചു വന്ന KA -53-Z-2574 നമ്പർ സിഫ്റ്റ് കാറിൻ്റെ ഡാഷ്‌ബോക്സിനുള്ളിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്.

 

തിരുനെല്ലി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ലാൽ സി.ബേബി, എസ് ഐ സജിമോൻ പി. സെബാസ്റ്റ്യൻ, സി.പി.ഒമാരായ ഹരീഷ്, നിധീഷ്, ഷാലുമോൾ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *