July 31, 2026

പഞ്ചായത്തംഗത്തെ ആക്രമിച്ച കേസിൽ കൂട്ടു പ്രതികളും കീഴടങ്ങി

0
Img 20250202 210626
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പഞ്ചായത്തംഗം ബെന്നി ചെറിയാനെ ആക്രമിച്ച കേസിൽ കൂട്ടുപ്രതികൾ പനമരം സ്റ്റേഷനിൽ കീഴടങ്ങി. കൂട്ടുപ്രതികളായ അക്ഷയ്(27),സനൽ(41), ഷിനോയ് എബ്രഹാം(40),ഇർഷാദ്(33) എന്നിവരാണ് ഇന്ന് കീഴടങ്ങിയത്.സംഭവത്തിൽ ഒന്നാംപ്രതി ചുണ്ടക്കുന്ന് പല്ലാത്ത് ഷിഹാബിനെ ഗുണ്ടൽപേട്ടയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. കഴിഞ്ഞ 22നാണ് ബെന്നി ചെറിയാന് മർദ്ദനമേറ്റത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *