July 30, 2026

കളക്ടറുടെ സ്നേഹ മധുരം നുണഞ്ഞ് ഫ്ലൈ ഹൈ വിദ്യാർത്ഥികൾ

0
Img 20250203 204350
By ന്യൂസ് വയനാട് ബ്യൂറോ

എറണാകുളം: പട്ടിക വർഗ വിദ്യാർത്ഥികളുടെ മത്സര പരീക്ഷാ ശേഷി വർദ്ധിപ്പിക്കുന്നതിനായി സുൽത്താൻ ബത്തേരി നഗരസഭ നടപ്പാക്കുന്ന നൂതന പദ്ധതിയായ “ഫ്ലൈ ഹൈ”യുടെ ഭാഗമായി വിദ്യാർത്ഥികൾ എറണാകുളം കളക്ടറേറ്റ് സന്ദർശിച്ചു. കളക്ടർ എൻ.എസ്.കെ.ഉമേഷ് ഐ എ എസ് കുട്ടികളുമായി സംവദിക്കുകയും ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥൻ എന്ന നിലയിൽ തന്റെ അനുഭവങ്ങളും പഠന രീതികളും നിർദ്ദേശങ്ങളും പങ്കുവെക്കുകയും ചെയ്തു. കോഡിനേറ്റർ കൃഷ്ണപ്രിയ “ഫ്ലൈ ഹൈ” പദ്ധതിയെക്കുറിച്ച് കളക്ടർക്ക് വിശദീകരിച്ചു. “ഫ്ലൈ ഹൈ” പരിശീലനത്തിലൂടെ എൻ.എം.എം.എസ്. സ്കോളർഷിപ്പ് നേടിയ മാളവിക വി.എസ്., ഹസീന ടീച്ചർ, മുൻസിപ്പാലിറ്റി കൗൺസിലർ രാധാകൃഷ്ണൻ, “ഫ്ലൈ ഹൈ” പി.ടി.എ. പ്രസിഡന്റ് സുധി എന്നിവരും കളക്ടറുമായി സംസാരിച്ചു. കളക്ടർ കുട്ടികൾക്ക് മധുരം നൽകി യാത്രയ്ക്ക് ആശംസകൾ നേർന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *