ലോക ക്യാൻസർ ദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ
കൽപ്പറ്റ :ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ക്യാൻസർ ദിനാചരണവും ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പന്റെയും ജില്ലാതല ഉദ്ഘാടനം നാളെ (ഫെബ്രുവരി 4) നല്ലൂർനാട് ജില്ലാ ക്യാൻസർ സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിക്കും . സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശഗള അർബുദം എന്നിവയെ കുറിച്ചുള്ള അവബോധം ശക്തമാക്കുക, പരമാവധി സ്ത്രീകളെ പരിശോധനയ്ക്ക് വിധേയരാക്കുക,രോഗം ലക്ഷണങ്ങൾ തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കുക എന്നിവയാണ് ക്യാമ്പയിൻ ലക്ഷ്യം വെക്കുന്നത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. സ്വാഗതം ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സുപ്രണ്ട് ഡോ. ടി.ഹരിപ്രസാദ് നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ് മുഖ്യപ്രഭാഷണനും, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതാലവി ലോക കാൻസർ ദിനസന്ദേശം നൽകും. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ സദസ്സിന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ ക്യാൻസർ സെന്ററും നൂതന ചികിത്സ രീതികളും എന്ന വിഷയത്തിൽ ജില്ലാ ക്യാൻസർ സെന്റർ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ആർ രാജേഷ് സംസാരിക്കും. ആരോഗ്യവകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്ന ഏറ്റവും ബൃഹത്തായ കാൻസർ പ്രതിരോധ, പരിശോധന പരിപാടി വനിതദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച് മാർച്ച് 8 വനിതദിനം വരെയാണ്. ആരോഗ്യവകുപ്പിന്റെ സംവിധാനങ്ങൾക്ക് പുറമെ സ്വകാര്യലാബുകൾ, ഡയഗ്നേസറ്റിക്ക് സെന്ററുകളും പരിപാടിയുടെ ഭാഗമാകും.





Leave a Reply