ഡിവൈഎഫ്‌ഐ വയനാട് ജില്ല കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കൽപ്പറ്റ: ഡിവൈഎഫ്‌ഐ വയനാട് ജില്ലാ പ്രസിഡന്റായി കെ ആർ ജിതിനെയും സെക്രട്ടറിയായി കെ എം ഫ്രാൻസീസിനെയും ജില്ലാ കൺവൻഷൻ തെരഞ്ഞെടുത്തു. ഷിജി ഷിബുവാണ് ട്രഷറർ. മറ്റുഭാരവാഹികൾ: സി ഷംസു, ജോബിസൺ ജെയിംസ്, പി ജംഷീദ്. ( വൈസ് പ്രസിഡൻ്റ്), എം.രമേശ്, മുഹമ്മദാലി, അർജുൻ ഗോപാൽ. (ജോയിൻ്റ് സെക്രട്ടറി) ടി.പി ഋതുശോഭ്, വി.ബി ബബീഷ് (സെക്രട്ടറിയറ്റ് അംഗങ്ങൾ).
ജില്ലാ സെക്രട്ടറിയായിരുന്ന കെ റഫീഖ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിപിഐഎം ജില്ലാ സെക്രട്ടറിയായതിനാലാണ് റഫീഖ് സ്ഥാനമൊഴിഞ്ഞത്.





Leave a Reply