പ്രയുക്തി തൊഴിൽമേള 265 പേർക്ക് ജോലി ലഭിക്കും*
വയനാട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചും ഡോൺ ബോസ്കോ കോളേജും സംയുക്തമായി സംഘടിപ്പിച്ച പ്രയുക്തി തൊഴിൽ മേള വഴി 265 പേർക്ക് നിയമനം ലഭിക്കും.
21 കമ്പനികൾ പങ്കെടുത്തു തൊഴിൽമേള എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വകാര്യമേഖലയിലെ നൂതനമായ തൊഴിലവസരങ്ങൾ വയനാട്ടിലെ അഭ്യസ്‌തവിദ്യർക്ക് ലഭിക്കുന്നതിന് പ്രയുക്തി തൊഴിൽമേള അവസരമൊരുക്കുന്നുവെന്ന് എം.എൽ.എ പറഞ്ഞു. സുൽത്താൻ ബത്തേരി നഗരസഭാ കൗൺസിലർ ടി.കെ. സുമതി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ഇൻചാർജ്ജ് എ.കെ മുജീബ് , സുൽത്താൻ ബത്തേരി എംപ്ലോയ്മെൻ്റ് ഓഫീസർ ബിജു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.




Leave a Reply