May 8, 2026

ഐ. ടി. ഇ ജില്ലാ കായികമേള സി.കെ. ആർ. എം. പുൽപ്പള്ളിയ്ക്ക് നേട്ടം.*

0
Img 20250205 122056
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : വയനാട് ജില്ല ഐ. ടി. ഇ കായിക മേളയിൽ പുൽപ്പള്ളി സി.കെ. ആർ.എം ഐ.ടി.ഇ യ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ഡയറ്റ് വയനാടിൻ്റെ നേതൃത്വത്തിൽ ഏഴ് അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ നൂറോളം വിദ്യാർത്ഥികൾ പത്തിനങ്ങളിലായി മത്സരിച്ചു. കായിക മേളയിൽ വിജയികൾക്കുള്ള സമ്മാനം വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ സമ്മാനിച്ചു. ഡയറ്റ് പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ.എം. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്രവ്യാസ് ഐ. ടി. ഇ പ്രിൻസിപ്പാൾ ഷൈൻ പി.ദേവസ്യ, ബിനോജ് ടി., ജെ.സുനിൽ സുന്ദർലാൽ എം.കെ, സന്തോഷ് എം.കെ., കെ.ജെ.ബെന്നി, ഷീജ ടി. ആർ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *