September 18, 2026

റിസോർട്ടിന് മുന്നിൽ അനധികൃത ബാരിക്കേഡ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
Img 20250205 193345
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാത 766ൽ സ്വകാര്യ റിസോർട്ടിന് മുന്നിൽ അനധികൃതമായി ബാരിക്കേഡ് സ്ഥാപിച്ചെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. ബാരിക്കേഡ് സ്ഥാപിച്ച നടപടി പരിശോധിച്ച് ഗതാഗത തടസം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. വാട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *