July 30, 2026

മുള്ളൻകൊല്ലി പഞ്ചായത്തിലെ കർഷകർക്ക് അടിയന്തര സഹായം എത്തിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം : എൻ ഡി അപ്പച്ചൻ.

0
Img 20250205 201509
By ന്യൂസ് വയനാട് ബ്യൂറോ

മുള്ളൻകൊല്ലി:വരൾച്ചയും വന്യമൃഗ ശല്യവും രൂക്ഷമായ മുള്ളൻകൊല്ലി പഞ്ചായത്തിലെ കർഷകർക്ക് അടിയന്തര സഹായം എത്തിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ.

 

മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഈ മേഖലയിലെ വിവിധ ഭാഗങ്ങളും രൂക്ഷമായ വരൾച്ചയുടെ പിടിയിലമർന്ന് കഴിഞ്ഞു. പലഭാഗങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുകയാണ്.

അതിരൂക്ഷമായ വന്യമൃഗ ശല്യവും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നു. വരൾച്ചയും വന്യമൃഗ ശല്യവും മൂലം ദുരിതമനുഭവിക്കുന്ന ഇവിടത്തെ കർഷകരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും, ജപ്തി നടപടികൾ നിർത്തിവയ്ക്കുന്നതിന് ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറിമാരായ എൻ യു ഉലഹന്നാൻ, ബീന ജോസ് കരുമാകുന്നേൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വർഗീസ് മുരിയൻകാവിൽ, ആദിവാസി കോൺഗ്രസ് ദേശീയ കോഡിനേറ്റർ ഈ എ ശങ്കരൻ, ഗിരിജ കൃഷ്ണൻ, സി കെ ജോർജ്, ജോസ് നെല്ലേടം, ഷിനോയി തുണ്ടത്തിൽ, സണ്ണി കുളിരിയെൽ, സാജൻ കടുപ്പിൽ, സുനിൽ പഴയപ്ലാത്ത്, പി കെ ജോസ്, മനോജ് ഉതുപ്പാൻ, ഝാൻസി വടാന, പത്മകുമാരി, ഷിനോജ് കളപ്പുര, ജെയിംസ് വടക്കേക്കര, ജസ്റ്റിൻ കടുപ്പിൽ, അഭിജിത്ത് തെക്കനാട്ട്, സണ്ണിനാല്പത്തഞ്ചിൽ, വിൻസന്റ് ചൂനാട്ട്, മാത്യു കോട്ടൂർ, ഡോ: കെ സി തോമസ്, അലക്സ് പുന്നലത്ത്, മനോജ് കടുപ്പിൽ, ജോസ് കണ്ണന്താനം, മാത്യു കണ്ണന്താനം, എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *