July 30, 2026

വികസന വിരുദ്ധരാഷ്ട്രീയം സി പി എം അവസാനിപ്പിക്കണം – യു ഡി എഫ്

0
Img 20250205 204518
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: വികസന വിരുദ്ധ രാഷ്ട്രീയം സി പി എം പ്രാദേശിക നേതൃത്വംഅവസാനിപ്പിക്കണമെന്ന് യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നല്ല രീതിയിൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യു ഡി എഫ് ഭരണസമിതിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തി ജനങ്ങളെ വിഡ്ഡികളാക്കാൻ നടത്തുന്ന ശ്രമങ്ങൾ ജനം പുച്ഛിച്ചു തള്ളും. വികസന സെമിനാറിൻ്റെ ശോഭ കെടുത്താൻ നടത്തിയ ശ്രമങ്ങൾ ജനങ്ങൾ ജനപങ്കാളിത്തത്തോടെ തള്ളിക്കളഞ്ഞതായും പ്രസ്താവനയിൽ പറഞ്ഞു.ചെയർമാൻ പി സി അബ്ദുള്ള അധ്യക്ഷം വഹിച്ചു.കൺവീനർ സുരേഷ് ബാബു വാളൽ ,സിസി തങ്കച്ചൻ,പി പി റെനീഷ്, മാണി ഫ്രാൻസിസ്, വിസി അബൂബക്കർ ,കെ കെ മുഹമ്മദലി, പോൾസൺ കൂവക്കൽ, സി.കെ ഇബ്രായി, പി.ഇ വിനോജ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *