എക്സലൻഷ്യ 2കെ 25 സംഘടിപ്പിച്ചു.
പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ അക്കാദമിക മികവുകളുടെ പ്രദർശനവും അവതരണവും ‘എക്സലൻഷ്യ 2കെ25’ പനമരം ഗ്രാമ പഞ്ചായത്ത് മെമ്പർ സുനിൽ കുമാർ.എം ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് സി.കെ മുനീർ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്,അധ്യാപകരായ ബെറ്റി,സിദ്ധീക്ക്.കെ,ഷിബു.എം.സി,സിനി കെ.യു, മീര.വി എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ മികവവതരണവും നടന്നു.





Leave a Reply