സ്കൂളുകൾക്ക് സ്പോർട്സ്കിറ്റ് വിതരണം ചെയ്തു
മാനന്തവാടി: മാനന്തവാടി നഗരസഭയുടെ കീഴിലുള്ള നാല് ഗവൺമെന്റ് സ്കൂളുകൾക്കും ഒൻപത് എയ്ഡഡ് സ്കൂളുകൾക്കും ആവശ്യമായ സ്പോർട്സ് ആൻഡ് ഗയിംസ് സാമഗ്രികൾ അടങ്ങിയ സ്പോർട്സ് കിറ്റുകൾ മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് വിതരണം നടത്തി. ഓരോ സ്‌കൂളിലെയും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ് സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ അനുവദിച്ചത്. മൂന്നുലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽ ഇതിനായി നീക്കിവച്ചിരുന്നത്. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി. കെ. രത്നവല്ലി ഉദ്ഘാടനം ചെയ്ത യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ സ്പോർസ് കിറ്റുകൾ വിതരണം ചെയ്തു. നഗരസഭയുടെ കീഴിലുള്ള പതിമൂന്നു സ്കൂളുകളിൽ നിന്ന് കായികാധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ പി.സി. തോമസ്, വൈസ് പ്രിൻസിപ്പൽ കെ കെ സുരേഷ് കുമാർ, നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലേഖ രാജീവൻ, വിപിൻ വേണുഗോപാൽ, പാത്തുമ്മ ടീച്ചർ, പി.വി.എസ്. മൂസ കൗൺസിലർമാരായ വി ആർ പ്രവീജ്, രാമചന്ദ്രൻ എന്നിവരും കായികാധ്യാപകനായ ജെറിൽ സെബാസ്റ്റ്യനും യോഗത്തിൽ സംസാരിച്ചു. നഗരസഭയുടെ ഈ ഉദ്യമത്തെ ഏ ഇ.ഒ- എ കെ മുരളീധരൻ, ബി. പി.സി സുരേഷ് എന്നിവർ അനുമോദന സന്ദേശം നൽകി.





Leave a Reply